Ongoing News
തകര്‍പ്പന്‍ ജയം; കിവീസിന് പരമ്പര
വെല്ലിംഗ്ടണ്‍: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലും ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. 193 റണ്‍സ് വിജയം നേടിയ കിവീസ് പരമ്പര 2-0ന് തൂത്തുവാരി.
സ്കോര്‍ ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്സ് 221, രണ്ടാം ഇന്നിംഗ്സ് 524/5 ഡിക്ലയേര്‍ഡ്. ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ് 356, രണ്ടാം ഇന്നിംഗ്സ് 196. 390 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക അവസാന ദിനം 196 റണ്‍സിന് പുറത്താകുകയായിരുന്നു. ഓപ്പണര്‍ കുശാല്‍ സില്‍വ (50), ലഹിരു തിരിമാനെ (പുറത്താകാതെ 62) എന്നിവര്‍ മാത്രമാണ് ലങ്കക്ക് വേണ്ടി ചെറുത്ത് നില്‍പ്പ് നടത്തിയത്. ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസ് എട്ട് റണ്‍സിനും കുമാര്‍ സങ്കക്കാര അഞ്ച് റണ്‍സിനും ക്രീസ് വിട്ടു. കിവീസിന് വേണ്ടി മാര്‍ക്ക് ഗ്രെയ്ഗ് നാല് വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ചുറി നേടിയ കിവീസിന്റെ കാന്‍ വില്യംസനാണ് മാന്‍ ഓഫ് ദ മാച്ച്. 242 റണ്‍സോടെ പുറത്താകാതെ നിന്ന വില്യംസണ് ആറാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ വാട്ലിംഗുമൊത്ത് (പുറത്താകാതെ 142) 365 റണ്‍സിന്റെ ലോകറിക്കാര്‍ഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു.