National
എല്ലാവരും മുസ്ലിംകളായാണ് ജനിക്കുന്നതെന്ന് അസദുദ്ദീന്‍ ഉവൈസി
ഹൈദരാബാദ്: എല്ലാവരും മുസ്ലിംകളായാണ് ജനിക്കുന്നതെന്ന് അസദുദ്ദീന്‍ ഉവൈസി എംപി. മുസ്ലിമായി ജനിച്ചതിന് ശേഷമാണ് മറ്റുമതങ്ങളിലേക്ക് മാറ്റപ്പെടുന്നത്. ഇത്തരത്തില്‍ മതംമാറിപ്പോയവരെ ഇസ്ലാമിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ഘര്‍ വാപ്പസി നടത്തണമെന്നും അസദുദ്ദീന്‍ ഉവൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് തന്റെ മാത്രം അഭിപ്രായമായി ആരും വ്യാഖ്യാനിക്കരുത്. ഇക്കാര്യം ഖുര്‍ആന്‍ വ്യക്തമായി വിശദീകരിക്കുന്ന വിഷയമാണ്. പ്രത്യേക മതത്തില്‍ അല്ലാത്തവര്‍ ഇന്ത്യന്‍ പൗരന്മാരല്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പണം വാഗ്ദാനം ചെയ്യുകയോ
ഒരാളേയും മതത്തിലേക്ക് മാറാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----