National
ബീഹാറില്‍ സ്ത്രീയുടെ നാവ് അയല്‍വാസി മുറിച്ചെടുത്തു
പാറ്റ്ന: ബീഹാറിലെ വൈശാലി ജില്ലയിലെ ചാക്യാസ് ഗ്രാമത്തില്‍ സ്ത്രീയുടെ നാവ് അയല്‍വാസി മുറിച്ചെടുത്തു. കൃഷിയിടം മലമൂത്ര വിസര്‍ജ്ജനം നടത്തി വൃത്തികേടാക്കിയെന്നാരോപിച്ചാണ് കുസുമാ ദേവിയെന്ന് സ്ത്രീയുടെ നാവ് അയല്‍വാസിയായ ഭഗവത് പാസ്വാന് മുറിച്ചെടുത്തത്.
സ്ത്രീയുടെ ഭര്‍ത്താവ് ഇന്ദ്രാദി പാസ്വാന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭാര്യയെ മര്‍ദ്ദിക്കുകയും പിന്നീട് നാവ് മുറിക്കുകയും ചെയ്തതായി ഇയാള്‍ പറഞ്ഞു. അതേസമയം ഇരു കുടുംബങ്ങളും നേരത്തെയുള്ള തര്‍ക്കങ്ങളുടെ ഭാഗമാകാം പുതിയ സംഭവവുമെന്ന് പോലീസ് പറഞ്ഞു.
---- facebook comment plugin here -----