Connect with us

Palakkad

തെരുവ് വിളക്കുകള്‍ക്ക് അമിത ചാര്‍ജ് ഈടാക്കുന്നത് പരിഹരിക്കാന്‍ മീറ്റര്‍ സ്ഥാപിക്കും

Published

|

Last Updated

പാലക്കാട്: നഗരത്തിലെ മേലാമുറി, കല്‍പ്പാത്തി വൈദ്യുതി സെക്ഷനുകളില്‍ തെരുവിളക്കുകള്‍ക്ക് അമിത ചാര്‍ജ്ജ് ഈടാക്കുന്നത് പരിഹരിക്കാന്‍ ഫെബ്രുവരി 15നകം മീറ്റര്‍സ്ഥാപിക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. രണ്ടുവര്‍ഷം മുമ്പ് നഗരസഭ മീറ്റര്‍ സ്ഥാപിക്കുന്നതിനായി 2.30 ലക്ഷം രൂപ കെ എസ് ഇ ബിക്ക് നല്‍കിയിരുന്നെങ്കിലും പ്രവൃത്തി നടത്തിയിട്ടില്ല. ഇതുകാരണം പ്രവര്‍ത്തിക്കാത്ത തെരുവുവിളക്കുകള്‍ക്കും ചാര്‍ജ് നല്‍കേണ്ട അവസ്ഥയാണെന്നും പ്രതിവര്‍ഷം ലക്ഷങ്ങള്‍ നഗരസഭക്ക് നഷ്ടമാവുകയാണെന്നും അംഗങ്ങള്‍ പറഞ്ഞു.
വലിയങ്ങാടി, സുല്‍ത്താന്‍പേട്ട സെക്ഷനുകളില്‍ മീറ്റര്‍സ്ഥാപിച്ചതിനാല്‍ നാലുലക്ഷത്തോളം രൂപ നഗരസ”ക്ക് ലാഭിക്കാനായതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. 52 വാര്‍ഡുകള്‍ക്കായി 50 വീതം ബള്‍ബുകളും അഞ്ചുവീതം സോഡിയം ലാമ്പുകളും നല്‍കാന്‍ തീരുമാനിച്ചു. കുടിവെള്ളക്കര ഇനത്തിലും നഗരസ”ക്ക് കോടികള്‍ നഷ്ടമാകുന്നതായി കൗണ്‍സില്‍ യോഗം വിലയിരുത്തി. 2008ലെ കണക്കുപ്രകാരം 1425 കുടിവെള്ള പൈപ്പുകളാണ് നഗരത്തിലുള്ളത്.ഇതില്‍ “ൂരി”ാഗവും പ്രവര്‍ത്തനരഹിതമാണ്. ഈ ഇനത്തില്‍ 1.5 കോടിയോളം രൂപ വര്‍ഷംതോറും നഗരസഭ അടക്കുന്നുണ്ട്. ഇതുപരിഹരിക്കുന്നതിനായി ജനുവരി 15നകം കുടിവെള്ള പൈപ്പുകളുടെ കണക്കെടുക്കാനും ഉപയോഗമില്ലാതെ കിടക്കുന്ന പൈപ്പുലൈനുകള്‍ കട്ടുചെയ്യാനും തീരുമാനിച്ചു. പലയിടങ്ങളിലും പൊതുടാപ്പുകളില്‍ നിന്നും പൈപ്പുകള്‍ ഉപയോഗിച്ച് സ്വകാര്യ ആവശ്യത്തിന് വെള്ളമെടുക്കുന്നതായി അംഗങ്ങള്‍ പരാതിപ്പെട്ടു.
ഇതിനെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. യോഗത്തില്‍ ചെയര്‍മാന്‍ പി വി രാജേഷ് അധ്യക്ഷതവഹിച്ചു. മുസ്‌ലിംലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ടി എ അബ്ദുല്‍അസീസ്, എസ് ശിവരാജന്‍, സി കൃഷ്ണകുമാര്‍, വി എ നാസര്‍, ചെമ്പകം, ഫിലോമിന, കുമാരി, സഹദേവന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.