Connect with us

Wayanad

കുന്നിന്‍ മുകളിലെ പച്ചപ്പില്‍ ക്രിക്കറ്റ് വസന്തം വീണ്ടും

Published

|

Last Updated

മീനങ്ങാടി : മരങ്ങള്‍ അതിരിടുന്ന കുന്നിന്‍ മുകളിലെ പച്ചപ്പില്‍ ക്രിക്കറ്റ് വസന്തം വീണ്ടും. രണ്ടാഴ്ചക്കിടെ വീണ്ടും വിരുന്നെത്തിയ രഞ്ജി പ്ലേറ്റ് സി മത്സരത്തിന് കൃഷ്ണഗിരി സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ അണിഞ്ഞൊരുങ്ങുകയായിരുന്നു.
അരികെ മലകള്‍ കാവലിരിക്കുന്ന സ്റ്റേഡിയത്തിലെ കാറ്റിന് പോലും സന്തോഷം പകരാന്‍ കഴിയുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നത് മുന്‍ ഇന്ത്യന്‍ താരവും ഹൈദരാബാദ് രഞ്ജി ടീമിലെ കുന്തമുനയുമായ പ്രഗ്യാന്‍ ഓജയാണ്.
അരികിലെ പുല്‍ത്തകിടിയില്‍ അവധി ദിനം ആഘോഷിക്കാനെത്തിയ കാണികള്‍ക്ക് കളിയും സ്റ്റേഡിയവും ഒരേ പോലെ ആനന്ദം പകരുന്ന കാഴ്ചയായിരുന്നു.
സമുദ്രനിരപ്പില്‍ നിന്നും 2800 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രൗണ്ടില്‍ കളിക്കുക എന്ന ആകാംക്ഷയെ രണ്ട് മത്സരങ്ങള്‍കൊണ്ട് തന്നെ സ്റ്റേഡിയം നിസ്സാരമാക്കിക്കളഞ്ഞു.
ഉയര്‍ന്ന പ്രതലത്തില്‍ കളിക്കുമ്പോഴുണ്ടായേക്കാവുന്ന ഒരസ്വസ്ഥതയും പ്രകടിപ്പിക്കാതെയാണ് താരങ്ങള്‍ കളിക്കുന്നത്. ദിവസം മുഴുവന്‍ ഫീല്‍ഡ് ചെയ്താലും ക്ഷീണം തോന്നില്ലെന്ന് കേരള താരങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
രഞ്ജി കളിക്കാനെത്തിയ താരങ്ങളും വിശിഷ്ടാതികളും സ്റ്റേഡിയത്തെ പ്രശംസകശ് കൊണ്ട് മൂടുകയാണ്.

Latest