Connect with us

Palakkad

കൃഷി അറിവുകള്‍ സ്വായത്തമാക്കി മൂച്ചിക്കല്‍ സ്‌കൂളില്‍ ഫീല്‍ഡ് ട്രിപ്പ്

Published

|

Last Updated

മണ്ണാര്‍ക്കാട്: നവീന ജൈവ കൃഷി രീതികള്‍ അടുത്തറിയുക, കാര്‍ഷിക ഉപകരണങ്ങളും കീട നിയന്ത്രണോപാധികളും പരിചയപ്പെടുക വഴി പച്ചക്കറി കൃഷിയില്‍താല്‍പര്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെഎടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ എല്‍ പി സ്‌കൂള്‍ മന്ത്രിസഭയിലെ ക്യഷി വകുപ്പിനു കീഴില്‍ ജൈവ പച്ചക്കറിത്തോട്ടത്തിലേക്ക് ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചു.
മൂന്ന് വര്‍ഷം തുടര്‍ച്ചയായി പച്ചക്കറി കൃഷിയില്‍ നിരവധി ജില്ലാതലഅവാര്‍ഡുകള്‍ നേടിവരുന്നനാലുകണ്ടം പി കെ എച്ച് എം ഒ യു പി സ്‌കൂള്‍ജൈവ പച്ചക്കറിത്തോട്ടത്തിലേക്കാണ് മൂച്ചിക്കല്‍ ഗവ. എല്‍ പി സ്‌കൂള്‍ മന്ത്രിസഭയിലെ കൃഷി വകുപ്പില്‍ കീഴില്‍ എന്റെ കറി എന്റെ മുറ്റത്ത്”പച്ചക്കറി കൃഷി പദ്ധതിക്കു പരിശീലനമാകുംവിധം ഫീല്‍ഡ് ട്രിപ്പ് നടത്തിയത്. നാലുകണ്ടം യു പി സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബ് അധ്യാപകകോ -ഓര്‍ഡിനേറ്റര്‍ വി അബ്ദുള്‍ റസാഖ്, അധ്യാപകരായ വി ജയ പ്രകാശ്, പി പി അബ്ദുള്‍ ബഷീര്‍, പി പി ഷാനിര്‍ ബാബു, കെ റംല, പി ഷീജ, കാര്‍ഷിക ക്ലബ്ബ് വിദ്യാര്‍ഥി കൊ-ഓര്‍ഡിനേറ്റര്‍ പി അന്‍സാര്‍ തുടങ്ങിയവര്‍ കുട്ടിക്കര്‍ഷകര്‍ക്ക് ക്യഷി വിവരങ്ങള്‍ വിശദീകരിച്ചു കൊടുത്തു.
സ്‌കൂള്‍ അധ്യാപകരായ സി മുസ്തഫ, പി അബ്ദുസ്സലാം, പി ഷമീറ, സ്‌കൂള്‍ ലീഡര്‍ പി.അര്‍ഷ സലാം, കെ ബിബിന്‍ രാജ്, കെ അദ്‌നാന്‍ മുബാറക്, പി അജ്‌വദ്, എന്‍ അസ്‌ലഹ്, ദിയാ പര്‍വീന്‍ തുടങ്ങിയവര്‍ ഫീല്‍ഡ് ട്രിപ്പിന് നേത്യത്വം നല്‍കി.

Latest