Connect with us

Wayanad

നഗരസഭയുടെ കുടിവെള്ള സംഭരണിക്കടുത്ത് വ്യാപക മാലിന്യ നിക്ഷേപം

Published

|

Last Updated

കല്‍പ്പറ്റ: നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്കുള്ള കുടിവെള്ളം ശേഖരിക്കുന്ന ഇരുമ്പുപാലം പുഴയിലെ ചെക്ഡാമില്‍ വ്യപക മാലിന്യ നിക്ഷേപം. ഇന്നലെ സിപിഐ എം നേതൃത്വത്തില്‍ നടത്തുന്ന ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസ് പരിസരം ശുചിയാക്കുന്നതിതിനിടയിലാണ് മാലിന്യം ശ്രദ്ധയില്‍പ്പെട്ടത്. സംഭവം വിവാദമായതോടെ മാലിന്യം തള്ളിയ ഹോട്ടലിന് പ്രവര്‍ത്തനനാനുമതി നിഷേധിച്ചു.
ഇരുമ്പുപാലം കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ടാങ്കിനടുത്താണ് സ്വകാര്യ ഹോട്ടലില്‍നിന്നും മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത്. ശുചീകരണ പ്രവൃത്തിക്കിടെ പരിസരത്ത് ഹോട്ടല്‍മാലിന്യങ്ങള്‍ കൊണ്ടിടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ അന്യേഷണത്തിലാണ് ഹോട്ടലില്‍ നിന്നും ദിവസവും മാലിന്യങ്ങള്‍ തള്ളുന്നത് ഇരുമ്പ് പാലംപുഴയിലാണെന്ന് തെളിഞ്ഞത്. ഹോട്ടലില്‍ നിന്നുള്ള വിവിധതരം ഭക്ഷ്യാവശിഷ്ടങ്ങള്‍, ഇറച്ചി, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവയെല്ലാം പുഴയിലും പരിസരപ്രദേശങ്ങളിലുമായി കുന്നുകൂടി കിടക്കുകയാണ്.
ശബരിമല സീസണയാതിനാല്‍ അയ്യപ്പഭക്തരുള്‍പ്പടെയുള്ള നൂറുകണക്കിന് ആളുകള്‍ കുടിക്കാനും കുളിക്കാനും ഈ പുഴയിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്. മണിയങ്കോട് പുഴയിലേക്കും ഈ മാലിന്യങ്ങള്‍ ഒഴുകൂം.
മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ശുചീകരണത്തിന് നേതൃത്വം നല്‍കുന്നവര്‍ ആരോഗ്യവകുപ്പ് അധികൃതരെയും പൊലിസിനെയും വിവിരമറിയിച്ചു.
സി പി എം സൗത്ത് ലോക്കല്‍ സെക്രട്ടറി വി ബാവ, നഗരസഭാകൗണ്‍സിലര്‍മാരായ കെ ടി ബാബു, വി ഹാരിസ് എന്നിവര്‍ പ്രശ്‌നത്തിന്റെ ഗൗരവം അധികൃതരെ ബോധ്യപെടുത്തി. തുടര്‍ന്ന് നഗരസഭ ഹോട്ടലിന് പ്രവര്‍ത്തനാനുമതി നിഷേധിച്ച് നോട്ടീസ്് നല്‍കി. ആരോഗ്യവകുപ്പ് അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയെടുക്കും. മാലിന്യങ്ങള്‍ എത്രയൂം വേഗം നീക്കം ചെയ്യാനും നശിപ്പിക്കാനും ഹോട്ടല്‍ അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുനിസിപ്പല്‍ സെക്രട്ടറി മനോഹരന്‍ പറഞ്ഞു.
മാലിന്യ പ്രശ്‌നങ്ങളില്‍ നഗരസഭ അധികൃതരുടെ അനാസ്ഥയും പിടിപ്പുകേടുമാണ് ജനങ്ങള്‍ക്ക് ദുരിതമാവുന്നത്. മാലിന്യങ്ങള്‍ നീക്കം ചെയുന്നതിന് കാര്യക്ഷമാമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും ഇത്തരം മാലിന്യനിക്ഷേപങ്ങള്‍ കണ്ടെത്താനും അധികൃതര്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞദിവസം നഗരസഭയുടെ തന്നെ കക്കൂസ് മാലിന്യം ഈ പുഴയലേക്ക് ഒഴുക്കിയിരുന്നു. പുതിയ ബസസ്റ്റാന്‍ഡിലുള്ള കക്കൂസില്‍ നിന്നാണ് മാലിന്യം മോട്ടോര്‍ ഉപയോഗിച്ച് പുഴയിലേക്ക് തള്ളിയത്.