Connect with us

Ongoing News

മര്‍കസ് സമ്മേളനം;സന്ദേശയാത്രകള്‍ക്ക് പ്രൗഢമായ തുടക്കം

Published

|

Last Updated

തിരുവനന്തപുരം/മംഗളുരു: മര്‍കസ് സമ്മേളനത്തിന്റെ വരവറിയിച്ച് രണ്ടുദിക്കുകളില്‍ നിന്ന് തുടങ്ങിയ സന്ദേശ യാത്രകള്‍ക്ക് പ്രൗഢമായ തുടക്കം. ആത്മീയ നായകരുടെപാദസ്പര്‍ശം കൊണ്ട് ധന്യമായ മണ്ണില്‍ നിന്നായിരുന്നു യാത്രകളുടെ തുടക്കം. സയ്യിദ് യൂസുഫുല്‍ ജീലാനി തങ്ങള്‍ നയിക്കുന്ന ദക്ഷിണ മേഖലാ ജാഥ ബീമാപള്ളിയില്‍ സമസ്ത മുശാവറ അംഗം പി കെ ഹൈദ്രൂസ് മുസ്‌ലിയാരും മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ നയിക്കുന്ന ഉത്തര മേഖലാ യാത്ര ഉള്ളാള്‍ ദര്‍ഗയില്‍ മറ്റൊരു മുശാവറ അംഗം ശിറിയ ആലിക്കുഞ്ഞി മുസ്‌ലിയാരും സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങളും ചേര്‍ന്ന് ഫഌഗ് ഓഫ് ചെയ്തു.
ബീമാപ്പള്ളിയില്‍ നടന്ന ചടങ്ങില്‍ യാത്രയുടെ ഉപനായകന്‍ സയ്യിദ് ശറഫുദീന്‍ ജമലുല്ലൈലി തങ്ങള്‍ക്ക് പതാക കൈമാറിയതോടെയാണ് യാത്രക്ക് തുടക്കമായത്, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, അബ്ദുല്ല സഅദി ചെറുവാടി, പി കെ മുഹമ്മദ് ബാദുഷാ സഖാഫി, ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, എ സൈഫുദ്ദീന്‍ ഹാജി, ജി അബൂബക്കര്‍, നാസര്‍ ചെറുവാടി, ഹാഷിം ഹാജി, നേമം സിദ്ദീഖ് സഖാഫി, വിഴിഞ്ഞം അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് മുഹ്‌സിന്‍ കോയ തങ്ങള്‍, നിസാമുദ്ദീന്‍ കാമില്‍ സഖാഫി, ശാഹുല്‍ ഹമീദ് സഖാഫി ബീമാപ്പള്ളി, മിഖ്ദാദ് ഹാജി, നജീബ് സഖാഫി, ഹാഫിള് അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, സലാം മുസ്‌ലിയാര്‍ വിഴിഞ്ഞം പ്രസംഗിച്ചു. തുടര്‍ന്ന്, കല്ലമ്പലത്ത് നിന്ന് വിവിധ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ യാത്രയെ ജില്ലയിലെ സമ്മേളന കേന്ദ്രമായ പള്ളിക്കലിലേക്ക് ആനയിച്ചു, പള്ളിക്കലില്‍ നടന്ന പൊതുസമ്മേളനം കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് താജുദീന്‍ അഹമ്മദ് പ്രസംഗിച്ചു. ഇന്ന് രാവിലെ 10 മണിക്ക് കൊല്ലം ജില്ലയിലെ പറവൂരും മൂന്ന് മണിക്ക് കേരളപുരത്തും അഞ്ച് മണിക്ക് പള്ളിമുക്കിലും സ്വീകരണ സമ്മേളനങ്ങള്‍ നടക്കും. 6.30ന് കരുനാഗപള്ളിയില്‍ ഇന്നത്തെ പര്യടനം സമാപിക്കും. ഉള്ളാള്‍ ദര്‍ഗയില്‍ നടന്ന ഉത്തരമേഖലായാത്രയുടെ ഉദ്ഘാടനചടങ്ങില്‍ പ്രസിഡന്റ് ഇല്യാസ് സാഹിബ്, വൈ പ്രസി. അഷ്‌റഫ്, വി പി എം വില്യാപള്ളി, റഷീദ് സൈനി, ജി എം സഖാഫി പങ്കെടുത്തു.
വിവിധ കേന്ദ്രങ്ങളില്‍ ന സയ്യിദ് തുറാബ് തങ്ങള്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, കോയ മാസ്റ്റര്‍, മുഹമ്മദലി സഖാഫി, റശീദ് സഖാഫി, മുഹമ്മദലി കിനാലൂര്‍ പ്രസംഗിച്ചു. ഇന്ന് കണ്ണൂര്‍ ജില്ലയിലാണ് പര്യടനം.