Connect with us

Kozhikode

കനോലി കനാല്‍ മാലിന്യമുക്തമാക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും

Published

|

Last Updated

കോഴിക്കോട്: കനോലി കനാല്‍ മാലിന്യമുക്തമായി സംരക്ഷിക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്‌സ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുമെന്ന് എ പ്രദീപ്കുമാര്‍ എം എല്‍ എ അറിയിച്ചു. കനോലി കനാല്‍ ഉപദേശകസമിതിയുടെ നേതൃത്വത്തില്‍ കനാല്‍ കരകളിലുളള റസിഡന്‍സ് അസോസിയേഷനുകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റസിഡന്‍സ് അസോസിയേഷനുകളുടെ പങ്കാളിത്തത്തോടെ ആയിരിക്കും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുക.
ഉപദേശകസമിതി വൈസ് ചെയര്‍മാന്‍ സി ജനാര്‍ദ്ദനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോസ് എബ്രഹാം കനോലി കനാലിന്റെ നിലവിലുള്ള പ്രശ്‌നങ്ങളെ കൂറിച്ച് പ്രസംഗിച്ചു. യോഗത്തില്‍ കൗണ്‍സിലര്‍മാരായ കെ ശ്രീകുമാര്‍, എം രാധാകൃഷ്ണന്‍, കെ സത്യനാഥന്‍, പൂളക്കല്‍ ശ്രീകുമാര്‍, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഫാത്വിമ ഇബ്‌റാഹിം പങ്കെടുത്തു.

Latest