Connect with us

National

കൊലക്കേസ്: സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ ജാമ്യമില്ലാ വാറണ്ട്

Published

|

Last Updated

ഗാന്ധിഗഢ്: സ്വയം പ്രഖ്യാപിത വിവാദ ആള്‍ദൈവം രാംപാലിനെതിരെ പഞ്ചാബ്, ഹരിയാനാ ഹൈക്കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കോടതിയലക്ഷ്യ കേസില്‍ ഈ മാസം 17ന് കോടതിയില്‍ ഹാജരാകണമെന്നാണ് വാറണ്ട്. 2008ലെ കൊലക്കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് നല്‍കിയ ജാമ്യം റദ്ദാക്കാത്തത് എന്ത് കൊണ്ടെന്ന് ചോദിച്ച കോടതി, നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് വ്യക്തമാക്കി. കോടതിയുത്തരവുകള്‍ നിരന്തരം ലംഘിക്കുന്ന രാപാലിനും സഹായി രാംകുമാര്‍ ധാക്കക്കും നവംബര്‍ അഞ്ചിന് തന്നെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ ഹരിയാനാ ഡി ജി പിക്കും ആഭ്യന്തര സെക്രട്ടറിക്കും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.