Connect with us

Kannur

സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം: ഇഞ്ചോടിഞ്ച് പോരാട്ടം

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ രണ്ടാം ദിനം പൂര്‍ത്തിയാകുമ്പോള്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. കോട്ടയം, മലപ്പുറം, തിരുവനന്തപുരം, കാസര്‍കോട്, പത്തനംതിട്ട ജില്ലകളാണ് വിവിധ വിഭാഗങ്ങളില്‍ മുന്നിലെത്തിയത്. കാഴ്ചവൈകല്യമുള്ളവരുടെ യുപി വിഭാഗത്തില്‍ 35 പോയിന്റുമായി കോട്ടയം ജില്ലയാണ് ഒന്നാംസ്ഥാനത്ത്. 30 പോയിന്റുമായി തിരുവനന്തപുരം രണ്ടാംസ്ഥാനത്തും 28 പോയിന്റുമായി കോഴിക്കോട് മൂന്നാംസ്ഥാനത്തുമെത്തി. കാഴ്ചവൈകല്യമുള്ളവരുടെ ഹൈസ്‌കൂള്‍ വിഭാഗം മത്സരത്തില്‍ 41 പോയിന്റുമായി മലപ്പുറം ജില്ലയാണ് മുന്നില്‍. 35 പോയിന്റുമായി കാസര്‍കോട് രണ്ടാംസ്ഥാനത്തെത്തി. 30 പോയിന്റുമായി എറണാകുളം ജില്ല മൂന്നാംസ്ഥാനത്തുണ്ട്.
കാഴ്ചവൈകല്യമുള്ളവരുടെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 33 പോയിന്റുമായി തിരുവനന്തപുരമാണ് മുന്നിട്ടുനില്‍ക്കുന്നത്. 28 പോയിന്റുമായി മലപ്പുറം രണ്ടാംസ്ഥാനത്തുണ്ട്. 21 പോയിന്റുമായി തൃശൂരാണ് മൂന്നാമത്. ശ്രവണപരിമിതരുടെ യുപി വിഭാഗത്തില്‍ 43 പോയിന്റുകളുമായി കാസര്‍കോട്, പത്തനംതിട്ട ജില്ലകളാണ് ഒന്നാം സ്ഥാനത്തുള്ളത്. 40 പോയിന്റ് നേടി കോഴിക്കോട് രണ്ടാം സ്ഥാനത്തും 38 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്.
ശ്രവണപരിമിതരുടെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 43 പോയിന്റ് നേടി പത്തനംതിട്ടക്കാണ് ഒന്നാംസ്ഥാനം. 38 പോയിന്റുകള്‍ വീതം നേടി കോഴിക്കോട്, പാലക്കാട് ജില്ലകള്‍ രണ്ടാം സ്ഥാനത്തെത്തി. 36 പോയിന്റുമായി തൃശൂര്‍ ആണ് മൂന്നാം സ്ഥാനത്തുള്ളത് .

Latest