Connect with us

Kozhikode

കര്‍ണാടകയാത്രാ നായകന് വീരോചിത വരവേല്‍പ്പ്

Published

|

Last Updated

കോഴിക്കോട്: “മാനവ കുലത്തെ മാനിക്കുക” എന്ന പ്രമേയവുമായി പത്ത് ദിവസത്തെ യാത്രയിലൂടെ കര്‍ണാടകയുടെ ഹൃദയം കീഴടക്കി കോഴിക്കോട്ട് തിരിച്ചെത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കര്‍മഭൂമിയില്‍ സ്‌നേഹോഷ്മളവരവേപ്പ്. കര്‍ണാടകയുടെ വിദ്യാഭ്യാസ പുരോഗതിയും മതസൗഹാര്‍ദവുമടക്കം സമഗ്രമായ വികസനത്തിന് അനുഗുണമായ ചര്‍ച്ചകളും സാഹചര്യങ്ങളും സൃഷ്ടിക്കുകയും ആവശ്യമായ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്ത് മടങ്ങിയ കാന്തപുരത്തിന്റെ ആഗമനം ആഘോഷ പൂര്‍വമാണ് കോഴിക്കോട് നഗരം വരവേറ്റത്. സ്വീകരണ പരിപാടികള്‍ നടന്ന ടാഗോര്‍ ഹാള്‍ രാവിലെ ഒമ്പതിന് മുമ്പു തന്നെ നിറഞ്ഞു കവിഞ്ഞിരുന്നു. രാവിലെ പത്ത് മണിയോടെ കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലിറങ്ങിയ കാന്തപുരത്തെ പി ടി എ റഹീം എം എല്‍ എ, സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, എന്‍ അലി അബ്ദുല്ല, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വി പി എം ഫൈസി വില്ല്യാപ്പള്ളി, ബി പി സിദ്ദീഖ് ഹാജി, എം ടി ശിഹാബൂദ്ദീന്‍ സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ടാഗോര്‍ ഹാളില്‍ നടന്ന സ്വീകരണ പരിപാടി സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയില്‍ എം ഐ ഷാനവാസ് എം പി ഉദ്ഘാടനം ചെയ്തു. കാന്തപുരത്തിന്റെ ദീര്‍ഘ വീക്ഷണവും നേതൃപാടവവും അദ്ദേഹത്തിന് ജനഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിക്കൊടുത്തിട്ടുണ്ടെന്നും അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കര്‍ണാടകയാത്രയില്‍ പ്രകടമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ മുരളീധരന്‍ എം എല്‍ എ, അഡ്വ. പി ടി എ റഹീം എം എല്‍ എ, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, വി പി എം ഫൈസി വില്യാപ്പള്ളി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, അബൂ ഹനീഫല്‍ ഫൈസി തെന്നല, അബ്ദുലത്തീഫ് മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍, ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, ശാഫി സഖാഫി മുണ്ടമ്പ്ര, വി അബ്ദുല്‍ ജലീല്‍ സഖാഫി, കെ അബ്ദുല്‍ കലാം, സി എച്ച് റഹ്മത്തുല്ല സഖാഫി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍, മുഹമ്മദലി കിനാലൂര്‍, ഡോ. അബ്ദുസ്സലാം, ബി ജെ പി ദേശീയസമിതി അംഗം പി എസ് ശ്രീധരന്‍ പിള്ള, ഡി സി സി പ്രസിഡന്റ് കെ സി അബു, സി ഡി എ ചെയര്‍മാന്‍ എന്‍ സി അബൂബക്കര്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, അബ്ദു റശീദ് സഖാഫി കക്കിഞ്ച, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി, എന്‍ സി പി ജില്ലാ ജന. സെക്രട്ടറി പി സുധാകരന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.