Connect with us

Kerala

പരസ്യ ചുംബനം നിരീക്ഷിക്കും: നിയമവിരുദ്ധമെന്നു കണ്ടാല്‍ നടപടി

Published

|

Last Updated

കൊച്ചി: ചുംബനക്കൂട്ടായ്മക്ക് മുഴുസമയ നിരീക്ഷണമുണ്ടാവുമെന്ന് പൊലീസ് ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി. എറണാകുളം മറൈന്‍ ഡ്രൈവില്‍ നാളെ നടത്തുന്ന ചുംബനക്കൂട്ടായ്മക്കെതിരെ സ്വകാര്യ സംഘടന നല്‍കിയ ഹരജി തീര്‍പ്പാക്കിയ ഡിവിഷന്‍ ബഞ്ച് പൊലീസിന്റെ നിലപാട് രേഖപ്പെടുത്തി.
ചുംബനക്കൂട്ടായ്മ ഭാരതീയമൂല്യങ്ങള്‍ക്കും സ്ത്രീ സങ്കല്‍പത്തിനും, പരസ്യങ്ങള്‍ക്കുമെതിരാണെന്നും പൊതുസ്ഥലത്ത് നിയമവിരുദ്ധമായിട്ടാണ് പരിപാടി നടത്തുന്നതെന്നുമായിരുന്നു ഹരജിയിലെ ആരോപണം .. വൈദേശിക സംസ്‌കാരത്തിന്റെ പാത പിന്‍തുടരുന്ന ഈ നടപടി ഇന്ത്യന്‍ ശിക്ഷാ നിയമത്തിനും പൊലീസ് ആക്ടിനും എതിരാണെന്നും ഹരജിക്കാര്‍ വാദിച്ചു.
പരിപാടി നടക്കുന്നുണ്ടെന്ന കാര്യം അറിയാമെങ്കിലും അതിന്റെ നടത്തിപ്പിനെപ്പറ്റി അറിയില്ലെന്ന് ഹരജി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. ഹരജിയില്‍ പറയുന്നതുപോലെ നിയമവിരുദ്ധ നടപടിയാണോയെന്ന് പൊലീസ് നിരീക്ഷിക്കും. നിയമവിരുദ്ധമെങ്കില്‍ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ കോടതിക്ക് ഉറപ്പ് നല്‍കി. ശ്രീ സത്യസായി ഓര്‍ഫനേജ് സെക്രട്ടറിയും കാഞ്ഞങ്ങാട് സ്വദേശിയുമായ അഡ്വ. കെ മധുസൂദനന്‍ നല്‍കിയ ഹരജിയാണ് പൊലീസിന്റെ ഉറപ്പിനെതുടര്‍ന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക്ഭൂഷണും ജസ്റ്റിസ് എ എം ശരീഫുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് തീര്‍പ്പാക്കിയത്.

Latest