Connect with us

Kerala

ടി പി വധക്കേസില്‍ സി ബി ഐ അന്വേഷണമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

tp-chandrasekaran-350x210ന്യൂഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി ബി ഐ അന്വേഷണം നടത്തേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അന്വേഷണം നടത്തി പ്രധാന പ്രതികളെ ശിക്ഷിച്ച കേസിലെ ഗൂഢാലോചന സി ബി ഐ അന്വേഷിക്കേണ്ട ആവശ്യമില്ല. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കേസ് സി ബി ഐ ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ടി പിയുടെ ഭാര്യ കെ കെ രമ പറഞ്ഞു. ടി പി വധവുമായി ബന്ധപ്പെട്ട മുഴുവന്‍ സത്യങ്ങളും പുറത്തുകൊണ്ടുവുന്നത് വരെ നിയമ പോരാട്ടം തുടരുമെന്നും രമ പറഞ്ഞു.

Latest