Connect with us

Thrissur

കുന്നംകുളം വഴി റെയില്‍വേ പാത അനുവദിച്ച സംസ്ഥാന സര്‍ക്കാറിനെ അനുമോദിച്ചു

Published

|

Last Updated

കുന്നംകുളം: ഗുരുവായൂര്‍- തിരുനാവായ റെയില്‍വേ പാത കുന്നംകുളം വഴിയാക്കി തീരുമാനമെടുത്തതിന് സംസ്ഥാന സര്‍ക്കാറിനെ കുന്നംകുളം പൗരാവലി അനുമോദിച്ചു. കെ സി ഡി സി യുടെ നേതൃത്തത്തില്‍ സംഘടിപ്പിച്ച കൂന്നംകുളം പൗരാവലിയുടെ അനുമോദന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും റെയില്‍വേ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിനെയും കുന്നംകുളം എം എല്‍ എ ബാബു എം പാലിശേരിയേയും ഗുരുവായൂര്‍ എം എല്‍ എ കെ വി അബ്ദുല്‍ ഖാദറിനെയും നഗരസഭാ ചെയര്‍മാന്‍മാരെയും അനുമോദിച്ചു. നഗരസഭാ ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിച്ചു. പ്രചേബര്‍ ഓഫ് കോമേഴ് പ്രസിഡന്റ് കെ പി സാക്‌സണ്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ സി ബാബു, സി ഐ ഇട്ടിമാത്യൂ, കെ സി ഡി സി കണ്‍വീനര്‍ ജോര്‍ജ് സി പോള്‍, ബി ജെ പിയുടെ നഗരസഭാ കൗണ്‍സിലര്‍ ശ്രിഹരി, സി പി എം ന്റെ ടി ഐ പീറ്റര്‍, ലബീബ് ഹസ്സന്‍, പി ഐ ജോസ് പ്രസംഗിച്ചു.