Connect with us

International

ബുര്‍കിന ഫാസോയില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ പാര്‍ലിമെന്റിന് തീയിട്ടു

Published

|

Last Updated

ഔഗഡോഗു: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍കിന ഫാസോയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ പാര്‍ലിമെന്റിന് തീയിട്ടു. 27 വര്‍ഷമായി അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് ബ്ലൈസ് കൊപാരെക്ക് വീണ്ടും കാലാവധി നീട്ടിക്കൊടുക്കുന്ന ഭരണഘടനാ ഭേദഗതിക്കുള്ള സര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ജനക്കൂട്ടം പാര്‍ലിമെന്റിന് തീയിട്ടത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ഔഗഡോഗുവിലെ നാഷണല്‍ അസംബ്ലി കെട്ടിടത്തിലേക്ക് ഇരച്ചെത്തിയ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. പ്രക്ഷോഭകാരികള്‍ ഓഫീസുകള്‍ അടിച്ചുതകര്‍ക്കുകയും കെട്ടിടത്തിനും വാഹനങ്ങള്‍ക്കും തീക്കൊടുക്കുകയും ചെയ്തു. ഇതിന് ശേഷം ദേശീയ ടെലിവിഷന്‍ ആസ്ഥാനത്തിന് നേരെയും ആക്രമണം നടത്തി. കണ്ണീര്‍വാതകം ഉപയോഗിച്ച് പോലീസ് പ്രതിഷേധക്കാരെ തുരത്താന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടിരുന്നില്ല.

Latest