Connect with us

National

കാശ്മീര്‍ പ്രശ്‌നം ഇന്ത്യ കരുതും പോലെ പരിഹരിക്കാനാകില്ല: പാകിസ്ഥാന്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: കാശ്മീര്‍ പ്രശ്‌നം ഇന്ത്യ വിചാരിക്കും പോലെ പരിഹരിക്കാനാകില്ലെന്ന് പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ഇന്ത്യ കാണിക്കുന്നത് അമിത സ്വാതന്ത്ര്യമാണ്. പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യ ശ്രമിക്കുന്നത് അവര്‍ക്ക് തോന്നുന്ന രീതിയാലാണ്. അതിന് പാകിസ്ഥാന്‍ സമ്മതിക്കില്ലെന്ന് അസീസ് പറഞ്ഞു.
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സമാധാനമാണ് ആഗ്രഹിക്കുന്നത് അതു കഴിവുകേടായി കാണരുത്. വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഇന്ത്യയാണ്. അതിന് തിരിച്ചു പ്രതികരിക്കുക മാത്രമാണ് പാകിസ്ഥാന്‍ ചെയ്യുന്നത്. കാശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരും. കാശ്മീര്‍ വിഷയം വിവിധ രാജ്യങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ പാകിസ്ഥാന്‍ തുടരുമെന്നും സര്‍താജ് അസീസ് പറഞ്ഞു.

Latest