Connect with us

Palakkad

വെണ്ണപ്പൊറ്റയില്‍ ഉരുള്‍പൊട്ടി; കൃഷി നാശം

Published

|

Last Updated

കൊല്ലങ്കോട്: എലവഞ്ചേരി വഴുക്കപ്പാറ വെണ്ണപ്പൊറ്റയില്‍ ഉരുള്‍പൊട്ടി.
ഏതാനും ഏക്കര്‍ കൃഷി നശിച്ചു. രണ്ട് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. പച്ചക്കറി, നെല്‍കൃഷി എന്നിവയാണ് നശിച്ചത്. റബ്ബറും നശിച്ചു. മണ്ണ് ഒലിച്ചിറങ്ങിയാണ് നെല്‍കൃഷി നശിച്ചത്.
വൈകീട്ട് അഞ്ചോടെയാണ് സംഭവം. രാവിലെ 11 ന് തുടങ്ങിയ മഴ വൈകീട്ടും തുടരുകയാണ്. ഇതിനിടെയാണ് ഉരുള്‍പൊട്ടിയത്. പോത്തുണ്ടി മലനിരയോട് ചേര്‍ന്നുള്ള ഭാഗമാണ് വഴുക്കപ്പാറ, വെണ്ണപ്പൊറ്റ പ്രദേശങ്ങള്‍, വനപാലകര്‍, റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കൂടുതല്‍ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി.

Latest