Connect with us

Ongoing News

ജയിക്കാനറിയാതെ കേരളം

Published

|

Last Updated

elanoblumerഎലാനോ, മെന്‍ഡി ചെന്നൈയിന്‍ എഫ് സിക്കായി ലക്ഷ്യം കണ്ടു
ഇന്ന് കളിയില്ല

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ തുടരെ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ചെന്നൈയിന്‍ എഫ് സിയുടെ തട്ടകത്തില്‍ 2-1നായിരുന്നു പരാജയപ്പെട്ടത്. കളിയുടെ രണ്ടാം പകുതിയില്‍ ഫെര്‍നാണ്ടോ മെന്‍ഡി നേടിയ മനോഹരമായ സിസര്‍ കിക്ക് ഗോളാണ് ചെന്നൈക്ക് ജയമൊരുക്കിയത്. രണ്ടിലും തോറ്റ കേരളം എട്ടാംസ്ഥാനത്ത്. ആറ് പോയിന്റോടെ ചെന്നൈ രണ്ടാം സ്ഥാനത്താണ്.
ആദ്യ പകുതിയില്‍ ഇലാനോയിലൂടെ ചെന്നൈയിന്‍ എഫ് സി മുന്നിലെത്തി.കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗുര്‍വീന്ദര്‍ നടത്തിയ ഫൗളിന് അനുവദിച്ച പെനാല്‍റ്റിയിലായിരുന്നു ചെന്നൈയിന്‍ എഫ്.സിയുടെ ആദ്യ ഗോള്‍. കേരളത്തിന്റെ അക്രമണനിര മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെങ്കിലും ഫിനിഷിംഗില്‍ വീണ്ടും പിഴച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി മൈതാനം നിറഞ്ഞ കളിച്ചത് വിക്ടര്‍ പുള്‍ഗയും ഇയാന്‍ ഹ്യൂമുമായിരുന്നു. 37ാം മിനുട്ടില്‍ പ്രതിരോധ നിരയെയും ഗോളിയെയും കടന്ന് മുന്നേറിയ ചെന്നൈയിന്‍ എഫ്.സിയുടെ താരം സ്റ്റീവന്‍ മെന്‍ഡോസ ഗോള്‍ അടിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഡൈവ് ചെയ്ത് പെനാല്‍റ്റി നേടാനാണ് ശ്രമിച്ചത്. പെനാല്‍റ്റിക്ക് പകരം മെന്‍ഡോസക്ക് മഞ്ഞകാര്‍ഡാണ് ലഭിച്ചത്. 31ാം മിനുട്ടില്‍ പുള്‍ഗ തൊടുത്ത മനോഹരമായ ഒരു ഷോട്ട് ചൈന്നൈയിന്‍ എഫ്‌സിയുടെ പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹഉടമയായ സച്ചിന്‍ ടെണ്ടുല്‍ല്‍ക്കറും രജനീകാന്തും അമിതാബ് ബച്ചനുമടങ്ങുന്ന താരങ്ങള്‍ ഗ്യാലറിക്ക് ആവേശമേകി.

Latest