Connect with us

National

കള്ളപ്പണം: ചിലരുടെ പേര് പുറത്തുവിടുമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ച ചിലരുടെ പേരുകള്‍ പുറത്തുവിടാമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇക്കാര്യം സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും.
പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന്റെ മാനദണ്ഡം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സുപ്രീംകോടതി അനുമതി ലഭിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. നേരത്തെ കള്ളപ്പണ  നിക്ഷേപകരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഇരട്ട നികുതി പ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ നിലപാട്. കോടിക്കണക്കിന് കള്ളപ്പണമാണ് വിദേശ ബാങ്കുകളിലായി ഇന്ത്യക്കാരുടേത് ഉള്ളത്. പല രാജ്യങ്ങളും ഇന്ത്യക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു.

Latest