Connect with us

Kozhikode

ഡോ. കെ രാധാകൃഷ്ണന് സ്വീകരണം

Published

|

Last Updated

കോഴിക്കോട്: മംഗള്‍യാന്‍ ദൗത്യത്തിലെ ഡോ. കെ രാധാകൃഷ്ണനും മറ്റ് ശാസ്ത്രജ്ഞന്‍മാര്‍ക്കും പഴശ്ശിരാജ എജ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നവംബര്‍ 16ന് രാവിലെ പത്തിന് ബാലുശ്ശേരിയിലെ പഴശ്ശിരാജ യൂനിവേഴ്‌സല്‍ പബ്ലിക് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലയിലെ ഹൈസ്‌കൂള്‍, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരം ഒരുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഹൈസ്‌കൂള്‍ തലത്തിലുള്ള വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിന് സ്‌പേസ് ആന്‍ഡ് സ്പാര്‍ക്ക് എന്ന ക്വിസ് പ്രോഗ്രാം നവംബര്‍ ആറിന് പഴശ്ശിരാജ യൂനിവേഴ്‌സല്‍ പബ്ലിക് സ്‌കൂളില്‍ (ഒരു സ്‌കുളില്‍ നിന്ന് രണ്ട് കുട്ടികള്‍) 9.30ന് നടത്തും. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി സ്‌പേസിനെ കുറിച്ചുള്ള ലേഖന മത്സരം നവംബര്‍ ആറിന് 11ന് നടക്കും. എച്ച് എം/ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷാഫോറം ഈ മാസം 30ന് മുന്‍പ് പഴശ്ശിരാജ യൂനിവേഴ്‌സല്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0496 2705233, 2705240. വാര്‍ത്താസമ്മേളനത്തില്‍ ഡോ പീയുഷ് എം നമ്പൂതിരിപ്പാട്, ഡോ. പി പി പ്രമോദ്കുമാര്‍, കെ പ്രദീപ്, എ പി സോമന്‍, അഡ്വ. പി രാജേഷ്‌കുമാര്‍, പി രാജഗോപാല്‍, കെ കെ രവീന്ദ്രന്‍, ശശി നിര്‍മാല്യം പങ്കെടുത്തു.

Latest