Connect with us

Kollam

ഇരു വൃക്കകളും തകര്‍ന്ന പ്ലസ് ടു വിദ്യാര്‍ഥിനി സഹായം തേടുന്നു

Published

|

Last Updated

ശാസ്താംകോട്ട: ഇരു വൃക്കകളും തകര്‍ന്ന് വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് വിധേയമാകേണ്ട പോരുവഴി അമ്പലത്തുംഭാഗം കൊച്ചുതുണ്ടില്‍ ബാബുവിന്റെയും വിജയമ്മയുടെയും മകള്‍ ആന്‍സി ബാബു ജീവിതത്തിലേക്ക് തിരിച്ചുവരുവാന്‍ സഹായത്തിനായി കേഴുന്നു.
കുന്നത്തൂര്‍ നെടിയവിള അംബികോദയം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയും നിര്‍ധന കുടുംബാംഗവുമായ ആന്‍സി കഴിഞ്ഞ രണ്ട്മാസം മുമ്പ് ശരീരമാസകലം നീര്‍വീക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗം മൂര്‍ശ്ചിച്ചതിനെ തുടര്‍ന്ന് പിന്നീട് വിദഗ്ധ ചികിത്സക്കായി തിരുവനനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടുത്തെ പരിശോധനയിലാണ് കുട്ടിയുടെ ഇരുവൃക്കകളും പ്രവര്‍ത്തന രഹിതമാണെന്ന് തെളിഞ്ഞത്.രോഗബാധിതനായ ബാബു കഴിഞ്ഞ നാല് വര്‍ഷമായി കൂലിപ്പണിക്ക് പോകാന്‍ കഴിയാതെ വീട്ടിലിരുപ്പാണ്.കശുവണ്ടി തൊഴിലാളിയായ വിജയമ്മയുടെ ഏകവരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തി വന്നത്.ഇതിനിടയിലാണ് കുടംബം തകര്‍ത്തുകൊണ്ട് മകളെ രോഗം കവര്‍ന്നത്.
കഴിഞ്ഞ രണ്ട് മാസമായി മെഡിക്കല്‍കോളേജാസ്പത്രിയിലും ശാസ്താംകോട്ടയിലെ സ്വകാര്യ ആസ്പത്രിയിലും ആന്‍സിയുടെ ചികിത്സയുമായി ബന്ധപെട്ട് കഴിയുന്നതിനാല്‍ വിജയമ്മക്ക് ജോലിക്ക് പോകാനും കഴിയുന്നില്ല.
ഇതോടെ ഈ നിര്‍ധന കുടുംബം ജീവിതചെലവിനും ചികിത്സക്കും വഴികാണാതെ കൊടും ദുരുിതത്തിലാണ്.ആറ് സെന്റ് സ്ഥലമാണ് ഈ കുടുംബത്തിന് ആകെയുള്ളത്.ഇതും ഇപ്പോള്‍ കടത്തിലാണ്.ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഡയലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.കൂടാതെ ആഴ്ചയില്‍ ആയിരങ്ങളുടെ മരുന്നും വേണം.
ഒ പോസിറ്റീവ് ഗ്രൂപ്പില്‍പെട്ട വൃക്കയാംണ് ആവശ്യമായിട്ടുള്ളത്.ഇവരുടെ ദുരിതകരമായ അവസ്ഥ ബോധ്യപെട്ട നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് ആന്‍സിക്കായി ചികിത്സാ സഹായ സമിതി രൂപികരിച്ച് പ്രവര്‍ത്തിക്കുകയാണ്.
ഗ്രാമപഞ്ചായത്തംഗം ജി മോഹനന്‍പിള്ളയുടെ നേതൃത്വത്തില്‍ പിതാവ് ബാബുവിന്റെ പേരില്‍ പോരുവഴി എസ് ബി ടി ശാഖയില്‍ അക്കൗണ്ട് തുടങ്ങി.അക്കൗണ്ട് നമ്പര്‍ എ സി 67296588041.
ഐ എഫ് സി കോഡ് എസ് ബി ടി ആര്‍ 0000594 ഫോണ്‍.9446908558.

Latest