Connect with us

Malappuram

ജില്ലയില്‍ ചെങ്കണ്ണ് രോഗം വ്യാപകം

Published

|

Last Updated

കോട്ടക്കല്‍: ജില്ലയില്‍ ചെങ്കണ്ണ് രോഗം വ്യാപകമാകുന്നു. കാലാവസ്ഥയിലെ വ്യതിയാനമാണ് രോഗം വ്യാപകമാകാന്‍ കാരണം. ഒട്ടേറെ പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും മരുന്ന് പുറത്തേക്ക് എഴുതുകയാണ്. സാധരണക്കാരന്‍ മരുന്നുകള്‍ വിലകൊടുത്തു വാങ്ങേണ്ട അവസ്ഥായാണിപ്പോള്‍. ജില്ലയിലെ മിക്കയിടത്തും കഴിഞ്ഞ ഒരാഴ്ച്ചയായി രോഗം വ്യാപകമായിട്ട്. വിദ്യാര്‍ഥികളില്‍ രോഗം പടര്‍ന്നതോടെ ക്ലാസില്‍ ഹാജര്‍ നിലയിലും കുറവ് വന്നിട്ടുണ്ട്. മഴ, വെയില്‍, മഞ്ഞ് എന്നിവ ഒന്നിച്ചുളളതാണ് കാരണം. കഴിഞ്ഞ നാളുകളിലെ ഒന്നിച്ചുള്ള ഒഴിവുകളില്‍ ആളുകള്‍ വിവിധ ഇടങ്ങളിലേക്ക് നടത്തിയ ടൂറുകളും രോഗത്തിന് ഇടയാക്കിയതായി ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. പലരും ഉപയോഗിച്ച വെള്ളത്തിലെ കുളി പ്രധാന കാരണമാകുമെന്നാണ് ഇവരുടെ അഭിപ്രായം. അപകടമല്ലെങ്കിലും കരുതല്‍ വേണമെന്ന് ഡെപ്യൂട്ടി ഡി എം ഒ കുരുണിയന്‍ ഇസ്മായില്‍ പറഞ്ഞു.
നിര്‍ദേശങ്ങള്‍
ശുദ്ധ ജലത്തില്‍ കണ്ണ് കഴുകുക, മറ്റുള്ളവര്‍ ഉപയോഗിച്ച വസ്തുക്കള്‍ ഒഴിവാക്കുക, വിനോദ യാത്രക്കള്‍ നിയന്ത്രിക്കുക, ജലാശങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കുക, തുവാല ഉപയോഗിച്ചും വിരല്‍ കൊണ്ടും കണ്ണ് തുടക്കാതിരിക്കുക.

 

Latest