Connect with us

Gulf

സ്മാര്‍ട് ഫോണുകള്‍ വഴി സന്ദര്‍ശക വിസ

Published

|

Last Updated

അബുദാബി: ഹ്രസ്വകാല സന്ദര്‍ശക വിസകള്‍ സ്മാര്‍ട് ഫോണ്‍ വഴി ലഭ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 30 ദിവസം കാലാവധിയുള്ള സന്ദര്‍ശന വിസകളാണു സ്മാര്‍ട്ട് ഫോണിലൂടെ ലഭിക്കുക. രാജ്യത്തെ താമസ കുടിയേറ്റ വകുപ്പ് കാര്യാലയങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ ഹ്രസ്വകാല സന്ദര്‍ശക വിസകള്‍ ജനങ്ങള്‍ക്കു ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വിസ അഭ്യന്തര മന്ത്രാലയം അംഗീകരിച്ച കമ്പനി വഴി അപേക്ഷകനു ലഭിക്കും. സ്വദേശികളുടെ പാസ്‌പോര്‍ട്ട് പുതുക്കല്‍ പ്രക്രിയകളും ഇനി മുതല്‍ സ്മാര്‍ടാകും. ക്രിമിനല്‍ കേസുകളൊന്നും നിലനില്‍ക്കുന്നില്ലെന്നു തെളിയിക്കാന്‍പോലീസ് നല്‍കുന്ന നല്ലനടപ്പു പത്രവും സ്മാര്‍ട് ഫോണ്‍ വഴി ലഭ്യമാക്കും. സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിധിയിലുള്ള നാല് സേവനങ്ങളാണു സ്മാര്‍ട്ട്‌ഫോണിലാക്കിയത്.
പോലീസ്, സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, താമസ- കുടിയേറ്റ വകുപ്പ് എന്നിവയുടെ കൂടുതല്‍ സേവനങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ വഴിയാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും മന്ത്രാലയ സേവനങ്ങള്‍ വേഗത്തിലും എളുപ്പത്തിലുമാക്കാന്‍ സ്മാര്‍ട് സേവനങ്ങള്‍കൊണ്ടാകും. ഇക്കൊല്ലം ആരംഭിച്ച മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങള്‍ ഇതുവരെ 2.05 ലക്ഷം പേര്‍ക്കു പ്രയോജനപ്രദമായി. പ്രതിദിനം 54,000 ആളുകളാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാര്‍ട് സേവനങ്ങളില്‍ റജിസ്റ്റര്‍ ചെയ്യുന്നത്. യുഎഇ തിരിച്ചറിയല്‍ കാര്‍ഡ് വഴി 62,000 പേര്‍ സേവനങ്ങള്‍ക്ക് ഇതിനകം അപേക്ഷിച്ചിട്ടുണ്ട്.