Connect with us

Kozhikode

ദേശീയ പ്രതിഷേധത്തില്‍ അണിനിരക്കണം: കെ യു ഡബ്ല്യൂ ജെ

Published

|

Last Updated

കോഴിക്കോട്: തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഡിസംബര്‍ അഞ്ചിന് നടക്കുന്ന ദേശീയ പ്രതിഷേധത്തില്‍ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും അണിനിരക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ യു ഡബ്ല്യൂ ജെ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തടയാനുള്ള എല്ലാ നീക്കങ്ങളും ചെറുത്തു തോല്‍പ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ദൃശ്യമാധ്യമങ്ങളുടെയും പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ മാധ്യമ കമ്മീഷന്‍ രൂപവ ത്കരിക്കുക, ആരോഗ്യ പദ്ധതിയിലെ അപാകതകള്‍ പരിഹരിച്ച് ഫണ്ട് ലഭ്യമാക്കുക, വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ മുഴുവന്‍ മാധ്യമ സ്ഥാപനങ്ങളിലും നടപ്പാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

 

Latest