Connect with us

Gulf

ഈദ്; റോഡപകടങ്ങളില്‍ പൊലിഞ്ഞത് രണ്ടു ജീവനുകള്‍

Published

|

Last Updated

ദുബൈ: ഈദ് അവധി ദിനങ്ങളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ചെറുതും വലുതമായ 27 അപകടങ്ങള്‍ ഉണ്ടായതായി അധികൃതര്‍. ഇതില്‍ രണ്ടുപേര്‍ മരണപ്പെട്ടതായും 27 പേര്‍ക്ക് പരുക്ക് പറ്റിയതായും ദുബൈ പോലീസ് ഗതാഗത വിഭാഗം അറിയിച്ചു. അവധി ദിനങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ തന്നെ നഗരത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ട്രാഫിക് വിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. അപകട സാധ്യത കൂടുതലുള്ള സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധയും പോലീസ് കാണിച്ചിരുന്നതിനാല്‍ അപകട നിരക്ക് കുറഞ്ഞതായാണ് പോലീസ് പറയുന്നത്. ആകെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട 27 അപകടങ്ങളില്‍ 17 എണ്ണത്തിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല. 10 അപകടങ്ങളിലായാണ് 27 പേര്‍ക്ക് പരുക്കുപറ്റിയത്. ഇതില്‍ ഒരാളുടെ പരുക്കു സാരമുള്ളതാണെന്ന് പോലീസ് പറഞ്ഞു.

Latest