Connect with us

Oddnews

പാചകക്കാരന്‍ കാമുകിയെ കൊന്ന് ശരീരഭാഗങ്ങള്‍ പാകം ചെയ്തു

Published

|

Last Updated

murderസിഡ്‌നി: ഓസ്‌ട്രേലിയയില്‍ പാചകക്കാരന്‍ കാമുകിയെ കൊന്ന് ശരീരഭാഗങ്ങള്‍ പാകം ചെയ്തുവെന്ന് റിപ്പോര്‍ട്ട്. പാചകക്കാരന്റെ ഫ്‌ളാറ്റില്‍ നിന്നും ഒരു സ്ത്രീയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് ഓസ്‌ട്രേലിന്‍ പൊലീസ് പറഞ്ഞു.

ക്രൂയിസ് കപ്പലുകളില്‍ പാചകക്കാരനായി ജോലി ചെയ്തിരുന്ന 28 കാരനണ് ഇന്തോനേഷ്യക്കാരിയായ തന്റെ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയത്. എന്നാല്‍ അയാള്‍ ശരീരം പാകം ചെയ്തുവോ എന്നത് വ്യക്തമല്ല.

രാത്രിയില്‍ ഫ്‌ളാറ്റില്‍ നിന്ന് അസഹനീയമായ മണം വന്നതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് റൂമില്‍ നിന്ന് സ്ത്രീയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. പാചകക്കാരന്റെ മൃതശരീരവും അടുത്തുള്ള തെരുവില്‍ കണ്ടെത്തി.

 

---- facebook comment plugin here -----

Latest