Connect with us

National

പുഞ്ച് മേഖലയില്‍ പാക്ക് വെടിവെയ്പ്പ്: 17 കാരി കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ പൂഞ്ച് സെക്ടറില്‍ പാക്ക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വെടിവെപ്പില്‍ പെണ്‍കുട്ടി മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. പൂഞ്ച് സെക്ടറിലെ സൗജിയാന്‍ സെക്ടറിലാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ വെടിവെയ്പ്പുണ്ടായത്. സാഹിറ അക്തര്‍ എന്ന പതിനേഴുകാരിയാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
മോട്ടോര്‍ ഷെല്ലുകളും കൈബോംബുകളും ഉപയോഗിച്ചാണ് പാക്കിസ്ഥാന്റെ ആക്രമണം. വൈകുന്നേരവും ഇത് തുടര്‍ന്നു. ഇന്ത്യന്‍ പോസ്റ്റുകള്‍ കൂടാതെ പ്രദേശവാസികള്‍ക്ക് നേരെയും പാക്ക് വെടിവെയ്പ്പ് നടത്തുന്നുണ്ട്.