Kerala
വി കെ ഇബ്രാഹീംകുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണം
തൃശൂര്‍: പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കളമശ്ശേരിയിലെ വാട്ടര്‍ അതോറിറ്റിയുടെ ഭൂമി കയ്യേറ്റക്കാര്‍ക്ക് പതിച്ചുനല്‍കാന്‍ ഉത്തരവിറക്കിയത് സംബന്ധിച്ചാണ് അന്വേഷണം. എറണാകുളം വിജിലന്‍സ് എസ് പിക്കാണ് അന്വേഷണച്ചുമതല.
ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് കീഴിലുള്ള ഭൂമിയാണ് കയ്യേറ്റക്കാര്‍ക്ക് പതിച്ചുനല്‍കാന്‍ മന്ത്രി ഉത്തരവിറക്കിയതെന്നാണ് ആരോപണം. അഞ്ച് കുടുംബങ്ങള്‍ക്കായി 50 സെന്റ് ഭൂമിയാണ് പതിച്ച് നല്‍കിയത്. ജനുവരി ഒന്നിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.







