Connect with us

Kerala

തിരഞ്ഞെടുപ്പ് നേരിടാന്‍ തട്ടിക്കൂട്ട് പ്രവര്‍ത്തനം വേണ്ട: വി എം സുധീരന്‍

Published

|

Last Updated

മലപ്പുറം: മുഖ്യധാരാ പ്രസ്ഥാാനങ്ങള്‍ ജനങ്ങളില്‍ നിന്ന് അകലുന്നെന്ന ആക്ഷേപം ഗൗരവമായി കാണണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുമായുളള നിരന്തര ബന്ധത്തിലൂടെയേ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലടക്കം മികച്ച നേട്ടം കൈവരിക്കാനാവൂ. ഇതിന് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടണം. ബൂത്ത് കമ്മിറ്റി മുതല്‍ ഡി സി സി തലം വരെയുളള ഭാരവാഹികളുടെ മാറ്റത്തിലൂടെ യുവാക്കള്‍ അടക്കമുളളവര്‍ക്ക് കൂടുതല്‍ അവസരം നല്‍കണം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തട്ടിക്കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വേണ്ട വിധത്തിലുളള ഫലം ഉറപ്പാക്കാനാവില്ല. കോണ്‍ഗ്രസ് ശക്തിപ്പെട്ടാല്‍ ഇതിനെ ചെറുക്കാനുളള ശക്തി മറുചേരിയിലുളളവര്‍ക്കില്ല. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കുളള പണം സുതാര്യമായി ജനങ്ങളില്‍ നിന്ന് കണ്ടെത്തണം. കതിരൂരിലെ കൊലപാതകം സി ബി ഐക്ക് വിട്ടപ്പോള്‍ മന്ത്രി രമേശ് ചെന്നിത്തലയെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താന്‍ സി പി എം ശ്രമിച്ചു.
പലയിടങ്ങളിലും ബി ജെ പിയുമായി കൂട്ടുകൂടുന്നവരാണ് ഈ ആക്ഷേപം ഉന്നയിച്ചത്. പുരോഗമന, മതേതര ചിന്താഗതി പുലര്‍ത്തുന്ന കേരളത്തില്‍ ബി ജെ പിക്ക് അക്കൗണ്ട് തുറക്കാമെന്നത് നേതാക്കളുടെ വ്യാമോഹം മാത്രമാണ്. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ അക്രമരാഷ്ട്രീയത്തിന്റെ കൂടുതല്‍ തെറ്റുകളിലേക്ക് പോവുകയാണ് സി പി എമ്മെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.
മന്ത്രിമാരായ ആര്യാടന്‍മുഹമ്മദ്, എ.പി.അനില്‍ കുമാര്‍, കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസന്‍, എം െഷാനവാസ് എം പി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Latest