Connect with us

Palakkad

തരിശിട്ട പാടം വിദ്യാര്‍ഥികള്‍ കൃഷിയിറക്കി

Published

|

Last Updated

പട്ടാമ്പി: കര്‍ഷകര്‍ പാടം തരിശിട്ടപ്പോള്‍ വിദ്യാര്‍ഥികള്‍ കൃഷിയോഗ്യമാക്കി. തൊളിലാളിക്ഷാമവും കൂലിവര്‍ധനയും കാരണം എടപ്പലത്തെ ഏക്കര്‍കണക്കിന് പാടശേഖരമാണ് തരിശായിക്കിടക്കുന്നത്. തരിശിട്ട പാടം കൃഷിയോഗ്യമാക്കാന്‍ കുട്ടികള്‍ തീരുമാനിക്കുകയായിരുന്നു.
പാടം ഉഴുതു മറിച്ചതും വളപ്രയോഗം നടത്തിയതും കുട്ടികള്‍ തന്നെ. പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകരുടെ സഹായത്തോടെ ഞാറുപാകിയിരുന്നു.കുട്ടികളും അധ്യാപകരും പാടത്തേക്കിറങ്ങി ഞാറ്‌നടീല്‍ നടത്തി. എടപ്പലം പിടിഎം യത്തീംഖാന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കര്‍ഷിക ക്ലബ് അംഗങ്ങളാണ് കാര്‍ഷിക വൃത്തിയില്‍ വേറിട്ട മാതൃക കാണിച്ചത്. ഹരിതം സുകൃതം പദ്ധതിയുടെ ഭാഗമായിരുന്നു കുട്ടികളുടെ കൃഷിപാഠം. വിളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. കൃഷ്ണകുമാരി പദ്ധതി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നീലടി സുധാകരന്‍, പഞ്ചായത്തംഗങ്ങളായ കെ. ഗോവിന്ദന്‍കുട്ടി മാസ്റ്റര്‍, ഷൈലജ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ്അഷറഫ്, ഹെഡ്മാസ്റ്റര്‍ കുഞ്ഞിക്കമ്മ, അധ്യാപകരായ വി. ടി. എ. റസാഖ്, നിമ്മിടോം, മിനി, സ്വാബിര്‍, റഷീദ്, സുനില്‍ജോസഫ്, പ്രകാശ്മണികണ്ഠന്‍, അന്‍വര്‍, മൊയ്തീന്‍ഷാ, ഗിരീഷ്‌കുമാര്‍, മുംതാസ്, പ്രഭ, വിളയൂര്‍ കൃഷിഓഫീസര്‍ സക്കീര്‍ പ്രസംഗിച്ചു.

Latest