Kerala
സിപിഐ ദേശീയ നേതൃയോഗങ്ങളില്‍ ദിവാകരന്‍ പങ്കെടുക്കില്ല
ന്യൂഡല്‍ഹി: അച്ചടക്ക നടപടിക്ക് വിധേയനായ മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍ സിപിഐ ദേശീയ നേതൃയോഗങ്ങളില്‍ പങ്കെടുക്കില്ല. ദിവാകരനെതിരായ അച്ചടക്ക നടപടി നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ദിവാകരന്റെ പിന്മാറ്റം. ഇക്കാര്യം അദ്ദേഹം നേരത്തെത്തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ദിവാകരന്‍ പങ്കെടുക്കാത്തതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്നന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഇന്നും നാളെയും ദേശീയ നിര്‍വാക സമിതിയും ശനി, ഞായര്‍ ദിവസങ്ങളില്‍ ദേശീയ കൗണ്‍സിലുമാണ് ചേരുന്നത്. ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സ്ഥലവും തീയതിയും തീരുമാനിക്കുകയാണ് ദേശീയ നേതൃയോഗങ്ങളുടെ പ്രധാന അജണ്ട.







