National
കാശ്മീര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് മോദിയുടെ അമ്മയുടെ സംഭാവന
ഗാന്ധിനഗര്‍: കാശ്മീര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ 5000 രൂപ സംഭാവന നല്കി. തന്റെ 64ാം ജന്മദിനം പ്രമാണിച്ചാണ് മോദി അമ്മയെ കാണാനെത്തിയത്. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി അമ്മയെ കാണാനെത്തിയത്. സത്യപ്രതിജ്ഞക്ക് 95കാരിയായ ഹീരാബെന്‍ എത്തിയിരുന്നില്ല.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത തുടങ്ങിയവര്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള് ചേര്‍ന്നു.
---- facebook comment plugin here -----