Connect with us

Kozhikode

വിദേശിയായ റംബൂട്ടാന്‍ മലയാളിയുടെ വീട്ടുമുറ്റത്തും

Published

|

Last Updated

നരിക്കുനി: വിദേശിയായ റംബൂട്ടാന്‍ മുറ്റത്ത് വിളഞ്ഞു നില്‍ക്കുന്ന കാഴ്ച നാട്ടുകാര്‍ക്ക് കൗതുകമാകുന്നു. എളേറ്റില്‍ രണ്ടാം കുന്നുമ്മല്‍ ബി സി പരീതിന്റെ മുറ്റത്താണ് റംബൂട്ടാന്‍ വിളഞ്ഞത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തൈ സംഘടിപ്പിച്ച് നട്ടുപിടിപ്പിച്ചതായിരുന്നു അദ്ദേഹം. ഏതാണ്ട് ഇരുപത്തഞ്ച് കിലോഗ്രാം കായ ഉണ്ടാകുമെന്ന് കരുതുന്നു. കര്‍ഷകനായ പരീത് എല്ലാതരം തൈകളുടെയും ഉത്പാദകനും വില്‍പ്പനക്കാരനുമാണ്. നേരത്തെ മികച്ച കര്‍ഷകനുള്ള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ അവാര്‍ഡും ഈ കര്‍ഷകന് ലഭിച്ചിരുന്നു.