Kerala
ദേശീയ ഗാനത്തെ അവഹേളിച്ച കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: ദേശീയ ഗാനത്തെ അവഹേളിച്ച കേസില്‍ അറസ്റ്റ് ചെയ്ത സല്‍മാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊലപാതകത്തേക്കാള്‍ വലിയ കുറ്റമാണ് സല്മാന്റേതെന്ന് കോടതി നിരീക്ഷിച്ചു. തിയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്നും കൂകി വിളിച്ചെന്നുമാണ് കേസ്.
സ്വാതന്ത്ര്യ ദിനത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തെന്ന് ആരോപിച്ചും കേസെടുത്തിട്ടുണ്ട്. സല്‍മാനടക്കം ആറു പേര് കേസിലുണ്ടെന്ന് പറയുന്നുണ്ടെങ്കിലും മറ്റാരെയും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സല്‍മാനെ അറ്സ്റ്റ് ചെയ്തതിനെതിരെ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
---- facebook comment plugin here -----