Connect with us

Kerala

ഓണത്തിന് മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍

Published

|

Last Updated

തിരുവനന്തപുരം: ഓണക്കാലത്ത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.  എറണാകുളം- ചെന്നൈ-എറണാകുളം സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ (ട്രെയിന്‍ നമ്പര്‍-06346), നാഗര്‍കോവില്‍-മംഗലാപുരം-നാഗര്‍കോവില്‍ സ്‌പെഷ്യല്‍ (06306), ചെന്നൈ- നാഗര്‍കോവില്‍ സ്‌പെഷ്യല്‍(06005) എന്നീ ട്രെയിനുകളാണ് ഓണക്കാലത്ത് പ്രത്യേക സര്‍വീസ് നടത്തുക. എറണാകുളം സെന്‍ട്രലില്‍ നിന്ന് അടുത്ത മാസം നാലിനും, 11നും രാത്രി ഏഴിന് സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ അടുത്ത ദിവസം( വെള്ളിയാഴ്ചകളില്‍) രാവിലെ 7.45ന് ചെന്നൈ സെന്‍ട്രലില്‍ എത്തും. ചെന്നെയില്‍ നിന്ന് തിരികെ എറണാകുളത്തേക്കുള്ള ട്രെയിന്‍ (06345) അഞ്ചിനും, 12നും രാത്രി 10.30ന് യാത്രതിരിച്ച് അടുത്ത ദിവസം രാവിലെ 10.45ന് എറണാകുളത്തെത്തും. ഒരു സെക്കന്‍ഡ് എസി, രണ്ട് തേര്‍ഡ് എസി, 11 സ്ലീപ്പര്‍ ക്ലാസ്, രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് എന്നിവയടങ്ങുന്ന കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. സ്‌റ്റോപ്പുകള്‍- ആലുവ, പെരുമ്പാവൂര്‍, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോളാര്‍പേട്ട, കാട്പാടി, ആരക്കുന്നം.
നാഗര്‍കോവിലില്‍ നിന്ന് മംഗലാപുരത്തേക്ക് അടുത്ത മാസം ഏഴിന് രാത്രി ഒമ്പതിന് തിരിക്കുന്ന നാഗര്‍കോവില്‍-മംഗലാപുരം-നാഗര്‍കോവില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ (06306)- എട്ടാം തീയതി ഉച്ചക്ക് 12.45ന് മംഗലാപുരത്തെത്തും. തിരികെ ഉച്ചക്ക് 2.45ന് മംഗലാപുരത്തു നിന്ന് തിരിക്കുന്ന ട്രെയിന്‍(06305) ഒമ്പതാം തീയതി വൈകുന്നേരം 5.50ന് നാഗര്‍കോവിലിലെത്തും. ഒരു സെക്കന്‍ഡ് എസി, രണ്ട് തേര്‍ഡ് എസി, 12 സ്ലീപ്പര്‍ ക്ലാസ്, മൂന്ന് ജനറല്‍ സെക്കന്‍ഡ് ക്ലാസ് എന്നിവയടങ്ങുന്ന കോച്ചുകളാണു ട്രെയിനിലുണ്ടാകുക. കുഴിത്തുറ, പാറശാല, നെയ്യാറ്റിന്‍കര, തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല, കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, കുറ്റിപ്പുറം, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്.
ചെന്നൈയില്‍ നിന്ന് തിരിക്കുന്ന ചെന്നൈ-നാഗര്‍കോവില്‍ സ്‌പെഷ്യല്‍(06005)-ചെന്നൈ സെന്‍ട്രലില്‍ നിന്ന് ഈ മാസം 28ന് രാത്രി 7.30ന് തിരിക്കുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 11.05ന് നാഗര്‍കോവിലിലെത്തും. ഉച്ചക്ക് 1.30ന് നാഗര്‍കോവിലില്‍ നിന്നും തിരിക്കുന്ന ട്രെയിന്‍(06006) പിറ്റേന്ന് രാവിലെ അഞ്ച് മണിക്ക് ചെന്നൈയില്‍ എത്തിച്ചേരും. മൂന്ന് സെക്കന്‍ഡ് എസി, മൂന്ന് തേര്‍ഡ് എസി, 12 സ്ലീപ്പര്‍ ക്ലാസ്, രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് എന്നിവയടങ്ങുന്ന കോച്ചുകളാണു ട്രെയിനിലുണ്ടാവുക. സ്റ്റോപ്പുകള്‍- ചെന്നൈ എഗ്‌മോര്‍, താംബരം, ചെങ്കല്‍പെട്ട്, വില്ലുപുറം, വൃദ്ധാചലം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗല്‍, മധുര, വിധുരനഗര്‍, സാത്തൂര്‍, കോവില്‍പെട്ടി, വാഞ്ചി മണിയച്ചി, തിരുനല്‍വേലി, വള്ളിയൂര്‍ എന്നിവിടങ്ങിലാണ് സ്റ്റോപ്പുകള്‍.
മാമ്പളത്തും ട്രെയിനിന് സ്റ്റോപ്പുണ്ട്. ഈ ട്രെയിനുകളിലേക്കുള്ള റിസര്‍വേഷന്‍ ബുക്കിംഗ് ഞായറാഴ്ച മുതല്‍ ആരംഭിച്ചതായും ദക്ഷിണ റെയില്‍വേ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Latest