Connect with us

Wayanad

കുളമ്പു രോഗ പ്രതിരോധ യജ്ഞം

Published

|

Last Updated

കല്‍പ്പറ്റ: കുളമ്പുരോഗ പ്രതിരോധ യജ്ഞത്തിന്‍െ 13ാം ഘട്ടം ജില്ലയില്‍ ആരംഭിച്ചതായി മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. കെ.ആര്‍. ഗീത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഗസ്ത് ഒന്നിന് ആരംഭിച്ച് യജ്ഞം 27ാം തീയതിയോടെ സമാപിക്കും.
21 ദിവസം നീണ്ടുനില്‍ക്കുന്ന യജ്ഞത്തില്‍ പശു, എരുമ, പന്നി തുടങ്ങിയ മൃഗങ്ങളിലാണ് കുത്തിവെപ്പ് നടത്തുന്നത്. ജില്ലയില്‍ 85436 മൃഗങ്ങള്‍ക്കാണ് കുത്തിവെപ്പ് നടത്തുന്നത്. 12ാം ഘട്ടത്തില്‍ 70 ശതമാനം മൃഗങ്ങളില്‍ കുത്തിവെപ്പ് നടത്താസന്‍ വകുപ്പിന് സാധിച്ചിട്ടുണ്ട്. ഇത് ഈ ഘട്ടത്തില്‍ 100 ശതമാനമാക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്. ഇതിന് ക്ഷീരകര്‍ഷകരുടെ സഹകരണം വേണമെന്നും ജില്ലാ ഓഫീസര്‍ ആവശ്യപ്പെട്ടു.
12ാം ഘട്ടത്തില്‍ കുത്തിവെയ്പ് നടത്തിയ ഒരു മൃഗത്തിനുപോലും കുളമ്പുരോഗം ഉണ്ടായിട്ടില്ല. കുത്തിവെയ്പിന് വിധേയമാക്കുന്ന ഓരോ മൃഗത്തിനും അഞ്ച് രൂപ പ്രകാരം ചാര്‍ജ് ഈടാക്കുമെന്നും പട്ടികവര്‍ഗ്ഗ വിഭാഗത്തിന് കുത്തിവെപ് സൗജന്യാേയിരിക്കുമെന്നും അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രൊജക്ട് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. എസ്. ബാബു പറഞ്ഞു. ജില്ലയില്‍ 98 സ്‌ക്വാഡുകളാണ് കുത്തിവെപ്പിനായി സജ്ജീകരിച്ചിട്ടുള്ളത്. ഒരു ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടറും സഹായിയുമടങ്ങുന്നതാണ് സ്‌ക്വാഡ്. ഇവരൂടെ മേല്‍നോട്ടത്തിനായി പഞ്ചായത്ത്, താലൂക്ക്, ജില്ലാതല ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും വനം വന്യജീവി വകുപ്പ്, തുതല പഞ്ചായത്ത്, ക്ഷീര വികസന വകുപ്പ്, വെറ്റിനറി യൂണിവേഴ്‌സിറ്റി, ജില്ലാ ഭരണകൂടം എന്നിവരുടെ സഹകരണം പദ്ധതിയുടെ വിജയത്തിനായി ലഭിക്കുന്നുണ്ടെന്നും ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. ഇ.എം. മുഹമ്മദും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

Latest