Connect with us

Gulf

യു എ ഇയിലെ ആദ്യ ഓഫ്‌ലൈന്‍ ബിസിനസ് ഡയറക്ടറി ആപ്പ് പുറത്തിറക്കി

Published

|

Last Updated

ദുബൈ: യു എ ഇയിലെ ആദ്യ സ്മാര്‍ട് ഫോണ്‍ ഡയറക്ടറി ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്റര്‍നെറ്റ് കണക്ഷനും മൊബൈല്‍ നെറ്റ്‌വര്‍ക്ക് സംവിധാനവും ആവശ്യമില്ലാതെ കോള്‍ യു എ ഇ എന്ന പേരില്‍ ഓഫ്‌ലൈന്‍ ബിസിനസ് ഡയറക്ടറി ആപ് ഡൗണ്‍ലോഡ് ചെയ്യാം. ആഗസ്ത് ഏഴിന് ദുബൈയില്‍ വെച്ച് നടക്കുന്ന ഗാല ആഘോഷ പരിപാടികളില്‍ വെച്ചാണ് എല്ലാവിധ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്കും ഉപയോഗിക്കാന്‍ ഉതകുന്ന ഫ്രീമൊബൈല്‍ ആപ് ആയ കോള്‍ യു എ ഇ പുറത്തിറക്കുന്നത്. 1.24 കോടിയോളം വരുന്ന യു എ ഇയിലെ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് വ്യത്യസ്തവും അര്‍ഥവത്തായ കണ്‍സ്യൂമര്‍ വിശദാംശങ്ങളാണ് ഈ ആപ്പ് നല്‍കുകയെന്ന് പ്രതീക്ഷിക്കുന്നതായി ഓഫ് ലൈന്‍ മൊബൈല്‍ ബിസിനസ് ഡയറക്ടറി മാനേജിംഗ് ഡയറക്ടര്‍ അബൂബക്കര്‍ കോടത്ത് പറഞ്ഞു. ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം പിന്നീട് ഇന്റര്‍നെറ്റിന്റെയോ മൊബൈല്‍ നെറ്റ്‌വര്‍ക്ക് സംവിധാനങ്ങളുടെയോ സഹായമില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.
5,000 സെര്‍ച്ച് കാറ്റഗറിയിലായി നാല് ലക്ഷത്തോളം സേവന ദാതാക്കളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എമര്‍ജന്‍സി സേവനങ്ങള്‍, ക്ലാസിഫൈഡ്‌സ്, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, വിനോദം, കമ്പനികളുടെ വിശദാംശങ്ങള്‍, ഹെല്‍പ് ലൈന്‍, ആര്‍ ടി എ പിഴ അന്വേഷണങ്ങള്‍, ദുബൈ മെട്രോ വിശദാംശങ്ങള്‍, എയര്‍ലൈന്‍സ്, കറന്‍സി, ഗോള്‍ഡ് നിരക്കുകള്‍, വിവിധ ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ വിശദാംശങ്ങള്‍, പ്രമോഷനുകള്‍ തുടങ്ങിയ എല്ലാതരത്തിലുള്ള വാണിജ്യ, വിനോദ യാത്ര സംബന്ധിമായ വിശദാംശങ്ങളും ഈ ആപില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പരമ്പരാഗത രീതിയിലുള്ള ഓണ്‍ലൈന്‍, പ്രിന്റിംഗ് ബിസിനസ് ഡയറക്ടറികളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഒരൊറ്റത്തവണ ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് സമയവും പണവും ലാഭിക്കാമെന്നതിനോടൊപ്പം വിരല്‍ത്തുമ്പില്‍ വാണിജ്യ മേഖലയിലെ എല്ലാവിശദാംശങ്ങളും ലഭ്യമാക്കുന്നു എന്ന് അബൂബക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഓഫ്‌ലൈന്‍ മൊബൈല്‍ ബിസിനസ് ഡയറക്ടറി മാനേജിംഗ് ഡയറക്ടര്‍ അബൂബക്കര്‍, കണ്‍ട്രി മാനേജര്‍ വസീമുദ്ദീന്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ബിജിന്‍, ഗ്ലോബസ് ഫ്രഷ്ഫൂട്ട് പ്രിന്റ്‌സ് സി ഇ ഒ ഗായത്രി ബര്‍ധ്യജ് തുടങ്ങിയവര്‍ പങ്കെടുത്തു.