Connect with us

Wayanad

മാനന്തവാടി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

Published

|

Last Updated

മാനന്തവാടി: മഴ കനത്തതോടെ മാനന്തവാടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നും താഴ്ന്നപ്രദേശത്തെ ജനങ്ങളെ ദുരിതാശ്വാസക്യാംപുകളിലേക്ക് മാറ്റിത്തുടങ്ങി.
എടവക ചൊവ്വയില്‍മൂന്ന് കുടുംബങ്ങളെയും. പേര്യയില്‍ 13 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു.എടവകയില്‍ രണ്ട് വീടുകളും, തവിഞ്ഞാല്‍ പഞ്ചായത്തില്‍ ഏട്ട് വീടുകളും ഭാഗികമായിതകര്‍ന്നു. പേര്യ പനന്തറയില്‍ ഡി ടി പി സിയുടെ ബോട്ട് സര്‍വ്വീസ് ആരംഭിച്ചു. ഒഴക്കോടിചെറുപുഴപ്പാലം വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി ഇതുവഴിസര്‍വ്വീസ് നടത്തിയിരുന്ന നാല് കെ എസ് ആര്‍ ടി സി ബസും 30-ഓളം ജീപ്പുകളും സര്‍വ്വീസ്‌നിര്‍ത്തിവെച്ചിരിക്കുകയാണ്. തലപ്പുഴ പൊലീസ് സ്റ്റേഷന്‍ കെട്ടിടം പൂര്‍ണമായുംവെള്ളത്തിനടിയിലായി.
സ്റ്റേഷന്റെ പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെട്ടു. സ്റ്റേഷന്‍ പരിസരത്ത്‌നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും ഒഴുകിപ്പോയി. തലപ്പുഴ കമ്പി പാലത്തിന് സമീപം നിരവധിവീടുകളില്‍ വെള്ളം കയറി. 30-ഓളം കുടുംബങ്ങള്‍ വെള്ളപൊക്ക ഭീഷണിയിലാണ്.പത്താംമൈലില്‍ ചെറിയ തോതില്‍ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചിലുണ്ടായി. ഇതേതുടര്‍ന്ന് കുഞ്ഞോം ഗവ. ഹൈസ്‌ക്കൂള്‍ വെള്ളത്തിനടിയിലായി. വെള്ളമുണ്ട കോച്ചുവയലില്‍ 13കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പുതുശ്ശേരി ക്കടവില്‍ മരം വീണ് അര മണിക്കൂര്‍ ഗതാഗതംതടസ്സപ്പെട്ടു. തുടര്‍ന്ന് മാനന്തവാടിയില്‍ നിന്നുമെത്തിയ അഗ്നിശമന സേനായൂണിറ്റാണ്മരങ്ങള്‍ മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചത്. പേര്യ മുള്ളല്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട്‌നിലയിലാണ്. താലൂക്കിലെ നിരവധി വീടുകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. താഴ്ന്നപ്രദേശങ്ങളായ വള്ളിയൂര്‍ക്കാവ്, ചൂട്ട് കടവ്, ആറാട്ട്തറ, കൊയിലേരി, താന്നിക്കല്‍പ്രദേശങ്ങള്‍ വെള്ളപൊക്ക ഭീഷണിയിലാണ്. 24 മണിക്കൂറം പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂംതുറന്നിട്ടുണ്ട്. 04935 240231 എന്ന നമ്പറില്‍ ബന്ധപ്പെടാം.