Connect with us

Ongoing News

ഇറ്റാലിയന്‍ താരത്തെ കടിച്ച സംഭവം; സുവാരസിനെതിരെ കടുത്ത നടപടിയുമായി ഫിഫ

Published

|

Last Updated

ഇറ്റാലിയന്‍ താരം കില്ലീനിനെ കടിച്ച സംഭവത്തില്‍ ഉറുഗ്വായ് സൂപ്പര്‍ താരം ലൂയി സുവാരസിനെതിരെ കടുത്ത നടപടിയെടുക്കാന്‍ ഫിഫ ഒരുങ്ങുന്നു.
ഇറ്റലിക്കെതിരായ മത്സരത്തിലാണ് സുവാരസ് പെനല്‍റ്റി ബോക്‌സിനു സമീപത്തുവച്ച് കില്ലീനിയുടെ തോളില്‍ കടിച്ചത്. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ സുവാരസിന് ലോകകപ്പില്‍ തുടര്‍ന്നു കളിക്കാനുള്ള അവസരം നഷ്ടമാവുകയും രണ്ടു വര്‍ഷത്തേക്കു വരെ വിലക്ക് നേരിടുകയും ചെയ്യും.

സുവാരസ് കടിച്ച നിമിഷം തന്നെ കില്ലീനി കടികൊണ്ട പാട് റഫറിയെ കാണിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. സംഭവത്തില്‍ പ്രാഥമികമായി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിനും ടീമുകളോട് വിശദീകരണം തേടാനും ഫിഫ തീരുമാനമെടുത്തിട്ടുണ്ട്.

---- facebook comment plugin here -----

Latest