Connect with us

Ongoing News

മെസ്സിയുടെ ഗോളില്‍ അര്‍ജന്റീനക്ക് ജയം

Published

|

Last Updated

messyബെലോ ഹോറിസോന്റെ: മെസി അര്‍ജന്റീനയുടെ മിശിഹയായി! മുഴുവന്‍ സമയവും ഇറാന്‍ പ്രതിരോധിച്ചു നിന്ന മത്സരത്തില്‍ അവസാന മിനുട്ടില്‍ മെസിയുടെ ഗോള്‍. അര്‍ജന്റീനക്ക് സ്വപ്‌നതുല്യമായ വിജയ ഗോള്‍. ഏകപക്ഷീയമായ ഒരു ഗോളിന് ഇറാനെ മറികടന്ന് അര്‍ജന്റീന ഗ്രൂപ്പ് എഫില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലേക്ക്.

മെസിയുടെ ട്രേഡ് മാര്‍ക്ക് ഗോളിലായിരുന്നു അര്‍ജന്റീന വിജയത്തേരിലേറിയത്. മെസിയുടെ ഇഷ്ട ശൈലിയായ 4-3-3 ലായിരുന്നു അര്‍ജന്റീന ഇറങ്ങിയത്. കോച്ച് സബെലയുടെ പ്രതിരോധ ശൈലിക്കെതിരെ മെസി വിമര്‍ശമുന്നയിച്ചിരുന്നു. സെര്‍ജിയോ അഗ്യുറോ, ഹിഗ്വെയിന്‍ എന്നിവരെ മുന്നില്‍ നിരത്തി മെസി പിറകില്‍ നിന്ന് ആക്രമണം നയിച്ചു. മത്സരം തുടങ്ങിയത് മുതല്‍ അര്‍ജന്റീനയുടെ ആക്രമണമായിരുന്നു. എന്നാല്‍, ബോക്‌സില്‍ ഒമ്പത് പേര്‍ നിലയുറപ്പിക്കുന്നതായിരുന്നു ഇറാന്റെ പ്രതിരോധ തന്ത്രം. ഹിഗ്വെയിനും അഗ്യുറോക്കും തുടക്കത്തില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളായില്ല. മെസിയും ഇടക്ക് ഇറാന്‍ ഗോളിയെ പരീക്ഷിച്ചു. പക്ഷേ, രക്ഷയില്ല. അഗ്യുറോക്ക് പകരം ലാവെസിയും ഹിഗ്വെയിന് പകരം പലാസിയോയും ഇറങ്ങിയത് അര്‍ജന്റീനയുടെ വിംഗ് അറ്റാക്കുകള്‍ക്ക് വേഗത നല്‍കി. ഡി മാരിയായുടെ ക്രോസുകള്‍ പലതും ബോക്‌സില്‍ ഇറക്കാതെ ഇറാന്‍ പ്രതിരോധിച്ചു. ഇതിനിടെ മൂന്ന് കൗണ്ടര്‍ അറ്റാക്കുകളില്‍ ഇറാന്‍ അര്‍ജന്റീനയെ ഞെട്ടിച്ചു.

 

---- facebook comment plugin here -----

Latest