Connect with us

Thrissur

അഴിമതി വിഹിതം മന്ത്രിക്ക് ലഭിക്കുന്നുവെന്ന്

Published

|

Last Updated

തൃശൂര്‍: ആരോഗ്യസര്‍വ്വകലാശാലയിലെ റോഡ് നിര്‍മ്മാണവും ശ്മശാന മാറ്റവുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ അഴിമതിയില്‍ ഒരു വിഹിതം വകുപ്പ് മന്ത്രി വി എസ് ശിവകുമാറിനും ലഭിക്കുന്നുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി ദേശീ നിര്‍വാഹകസമിതി അംഗം പ്രൊഫ. സാറ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റില്‍ 1.83 കോടിക്ക് ടെണ്ടര്‍ നടത്തിയ റോഡ് നിര്‍മാണം 18.82 കോടിയാക്കി ഉയര്‍ത്തി ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ എന്ന സ്ഥാപനത്തിന് നല്‍കിയതില്‍ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്.സര്‍ക്കാരിന്റെ അറിവോടെയാണ് ഈ അഴിമതിയെന്ന് സാഞ ജോസഫ് പറഞ്ഞു. പിഡബ്ല്യൂഡി എസ്റ്റിമേറ്റ് അനുസരിച്ച് 1.83 കോടിക്ക് ടെണ്ടര്‍ വെച്ച പ്രവൃത്തികള്‍ ഇതിലും കുറഞ്ഞ തുകക്ക് ഏറ്റെടുത്തെങ്കിലും ഇത് അട്ടിമറിക്കപ്പെടൂകയായിരുന്നു. വടക്കാഞ്ചേരി സ്വദേശിയായ കരാറുകാരന്‍ നിര്‍മ്മാണപ്രവൃത്തികള്‍ക്കായി പ്രാരംഭ നാപടികള്‍ തുടങ്ങിയെങ്കിലും ഇതിനായി മരങ്ങള്‍ വെട്ടിമാറ്റുന്നതിനും മറ്റും സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന്റെ അനുമതി നേടിക്കൊടുക്കാതെ അധികാരികള്‍ കരാറുകാരനെ ഒഴിവാക്കുകയായിരുന്നു. 18.82 കോടിക്ക് പിന്നീട് കരാര്‍ നല്‍കിയ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് പൊതുമരാമത്ത് പ്രവൃത്തികള്‍ നടത്താനുള്ള യോഗ്യതയില്ല.ഈ കമ്പനിയുമായി സര്‍വകലാശാല പ്രൊ.വൈസ് ചാന്‍സലര്‍ക്ക് അവിശുദ്ധ ബന്ധമുണ്ട്.
റോഡ് നിര്‍മ്മാണത്തിലും മറ്റും അഴിമതി നടത്തിയതിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്.ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെങ്കില്‍ തങ്ങള്‍ക്കെതിരെ മാനനഷ്ടകേസ് കൊടുക്കാന്‍ സര്‍വ്വകലാശാല തയ്യാറാകണമെന്നും ആം ആദ്മി നേതാക്കള്‍ പറഞ്ഞു. ജോയ് കൈതാരത്ത്, .മനോജ് പത്മനാഭന്‍,ജിതിന്‍ സദാനന്ദന്‍,ഉജിത്ത് ഇടശ്ശേരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.