Connect with us

Gulf

ദുബൈ മാളിലെ അക്വേറിയത്തില്‍ കൂറ്റന്‍ മുതല

Published

|

Last Updated

ദുബൈ: ദുബൈ മാളിലെ ദുബൈ അക്വേറിയം ആന്റ് അണ്ടര്‍വാട്ടര്‍ സൂവില്‍ കൂറ്റന്‍ മുതലയും പെണ്‍മുതലയും സ്ഥാനം പിടിച്ചു. 750 കിലോ ഭാരവും അഞ്ചു മീറ്റര്‍ നീളവുമുള്ള കിംഗ് ക്രോക്കിന് 40 വയസുണ്ട്. ആസ്‌ത്രേലിയയില്‍ നിന്നാണ് ദുബൈ മാളിലെ അക്വേറിയത്തിലേക്ക് കൊണ്ടുവന്നത്. 1996മുതല്‍ ആസ്‌ത്രേലിയയിലെ മുതലക്കുളത്തിലായിരുന്നു.
ജന്തു ജാലങ്ങളെ സംരക്ഷിക്കേണ്ടതിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് മുതലയുടെ പ്രദര്‍ശനമെന്ന് ഇമാര്‍ റീട്ടെയില്‍ സി ഇ ഒ മൈത്ത അല്‍ ദൊസരി പറഞ്ഞു.
ഉപ്പുവെള്ളത്തില്‍ ജീവിക്കുന്നവയാണിവ. അതിന് അനുയോജ്യമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. 28 മുതല്‍ 30 വരെ ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് ഇവയെ സംരക്ഷിക്കുകയെന്നും മൈത്ത പറഞ്ഞു.

 

---- facebook comment plugin here -----

Latest