Connect with us

Gulf

അവ്യക്തമാക്കിയ നമ്പര്‍ പ്ലേറ്റ്: അബുദാബിയില്‍ 41 വാഹനങ്ങള്‍ പിടികൂടി

Published

|

Last Updated

അബുദാബി: റഡാറുകളുടെ കണ്ണ് വെട്ടിക്കാന്‍ നമ്പര്‍ പ്ലേറ്റുകള്‍ അവ്യക്തമാക്കിയ 41 വാഹനങ്ങള്‍ പിടികൂടിയതായി അബുദാബി പോലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. റോഡുകളില്‍ നിശ്ചയിച്ച വേഗപരിധി മറികടക്കുമ്പോള്‍ റഡാറുകളില്‍ പിടിക്കപ്പെടാതിരിക്കാനാണ് നമ്പര്‍ പ്ലേറ്റുകള്‍ അവ്യക്തമാക്കി മാറ്റിയത്. പിടികൂടിയതില്‍ 17 എണ്ണം നമ്പര്‍ പ്ലേറ്റ് ഇല്ലാത്തവയുമായിരുന്നു. ഈ വര്‍ഷത്തെ അവസാനത്തെ അഞ്ച് മാസത്തെ കണക്കാണിത്. പിടിക്കപ്പെട്ടവയിലേറെയും അയല്‍ രാജ്യത്ത് നിന്നുള്ളവയാണ്.
അബുദാബി പോലീസ് ഇത്തരം സാഹചര്യത്തില്‍ നിരീക്ഷിക്കുന്നതിന് മികച്ച ശക്തിയുള്ള ഇലക്‌ട്രോണിക് സംവിധാനങ്ങളാണ് ഉപയോഗിക്കുന്നതെന്ന് അറിയാത്തവരാണ് നമ്പര്‍ പ്ലേറ്റുകളില്‍ കൃത്രിമത്വം കാണിക്കാന്‍ ശ്രമിക്കുന്നതെന്ന് ട്രാഫിക് പട്രോള്‍ വിഭാഗത്തിലെ സീരിയസ് ആക്‌സിഡന്റ്‌സ് വിഭാഗം മേധാവി കേണല്‍ അഹ്മദ് അല്‍ സയൂദി പറഞ്ഞു. പ്ലേറ്റുകള്‍ മടക്കി വെക്കുക, ഇളകുന്ന രീതിയില്‍ തൂക്കിയിടുക തുടങ്ങിയവ പരിശോധിക്കുന്നത് എമിറേറ്റിലെ ഹൈവേകളിലും ഉള്‍റോഡുകളിലും പരിശോധനാ സംഘങ്ങളുമുണ്ട്. അമിത വേഗത നിയന്ത്രിക്കുന്നതിനും മറ്റു ഗതാഗത ലംഘനങ്ങളും പിടിക്കപ്പെടുകയും നിയമത്തിനുമുമ്പില്‍ കൊണ്ടുവരികയും ചെയ്യും. അദ്ദേഹം പറഞ്ഞു.
നമ്പര്‍ പ്ലേറ്റുകളില്‍ മായം നടത്തുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 49 പ്രകാരം ഇരുപതിനായിരം ദിര്‍ഹമില്‍ കുറയാത്ത പിഴയും തടവും നിഷ്‌കര്‍ഷിക്കുന്നുണ്ടെന്നും അല്‍ സയൂദി പറഞ്ഞു.

 

Latest