Kozhikode
37 പുതിയ മദ്റസകള്‍ക്ക് അംഗീകാരം നല്കി
കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച 37 മദ്റസകള്‍ക്ക് അംഗീകാരം നല്കി. സമസ്ത സെന്ററില്‍ വി പി എം ഫൈസി വില്ല്യാപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം.
മദ്റസത്തു സിദ്ദീഖിയ്യ പറയന്‍കാട് -തൃശൂര്‍, മദ്റസത്തുല്‍ ഹിദായ നെല്ലിയാംപാടം-പാലക്കാട്, ഖാദിസിയ്യ മദ്റസ നെടുമ്പന -കൊല്ലം, മര്‍കസ് മദീനത്തുന്നൂര്‍ എസ്.എസ്.ടെമ്പിള്റോഡ് തുംകൂര്‍, മദ്റസ ഗരീബ് നവാസ് ഇന്ദിരാനഗര്‍-തുംകൂര്‍, ഹസ്റത്ത് ബീബി ആമിന മദ്റസ ബട്ട്വാടി-തുംകൂര്‍, മദ്റസ ഗൗസുല്‍ വറാ മാരുതി നഗര്‍-തുംകൂര്‍, മദ്റസ ഗൗസുല്‍ വറാ ഗൗസിയ്യ നഗര്‍-തുംകൂര്‍, നൂറാനി അറബി മദ്റസ-ഇന്ദിരനഗര്‍ -തുംകൂര്‍, മദ്റസ ഹസ്റത്ത് സയ്യിദ് പാച്ചാ -തുംകൂര്‍, മദ്റസ മുഹമ്മദിയ്യ തഅ്ലീമുല് ഖുര്‍ആന്‍-തൂംകൂര്‍, ജാമിഅ ബാബുല്‍ ഇല്മ് എച്ച്.എം.പള്ളിയ-തുംകൂര്‍, ഗുല്ശാനെ മദീന മദ്റസ ജി.എ.പള്ളിയ-തുംകൂര്‍, മദ്റസത്തു മദീനത്തുല്ഉലും കലംമ്പാല-തുംകൂര്‍, മദീനത്തുല്‍ ഉലുംറെയില്വെ ഗേറ്റ്റോഡ്-ഭീമസന്തര്- തുംകൂര്‍, ബദ്രിയ്യ മദ്റസ കൊഞ്ചാര്‍ -മാംഗളൂര്, ഹിദായത്തുല്‍ ഇസ്ലാം മദ്റസ പാട്ടുരായിക്കല്‍-തൃശൂര്‍, നുസ്റത്തുല്‍ ഇസ്ലാം മദ്റസ ആനച്ചാല്‍-കാസര്‍കോട്, മിഫ്താഹുല്‍ ഉലും മദ്റസ കമ്മാടം-കാസര്‍കോഡ്, ലത്വീഫിയ്യ ഇംഗ്ലീഷ് മീഡിയം മദ്റസ ഷിറിയകുന്നില്‍-കാസര്‍കോട്, മദ്റസത്തുല്‍ ഖദീജ കൊട്ടാംപട്ടി-മധുര, മദ്റസത്തുല്‍ ഹിദാ ഉതുളിപ്പട്ടി -മധുര, ബദ്റുല്‍ മുനീര്‍ മദ്റസ പുത്താനത്തം-തിരുച്ചി, അല്‍ മദ്റസത്തു നൂറുല്‍ ഹുദാ മിറാന്പട്ടി-ശിവഗംഗ്, മക്തബ് മദ്റസ സിങ്കംപുലരി-ശിവഗംഗ, അല്‍ മദ്റസത്തു ഫൈസില്‍ അന്വാര് പുഴുതിപ്പട്ടി-ശിവഗംഗ, ദീനുല്‍ ഇസ്ലാം മദ്റസ സുഗണാപുരം-കോയമ്പത്തൂര്‍, മക്തബ് മദ്റസ കായല്‍പട്ടണം, മിന്‍ഹാജുല്‍ ഉലും മക്തബ് മദ്രസ വടുകന്കാളി പാളയം-കോവൈ, മദ്റസത്തുല്‍ ഖദീജ പി കെ ആര് കോളനി-തിരുപ്പൂര്‍, മദ്റസത്തുല്‍ ഖാദിരിയ്യ ഖുര്‍ആന്‍ മദ്റസ കുലശേകരം പട്ടണം-മധുര, സുലൈമാനിയ അറബിക് മദ്റസ പാറമ്മന് കുര്‍ച്ചി-മധുര, മദ്റസത്തുല്‍ റാവുത്തര്‍ സാഹിബ് കോമണ്തെരു -മധുര, മുഹ്യിദ്ദീന് അറബിക് മദ്റസ ശീരുതൈയാര്പുരം-മധുര, മദ്റസത്തു ആഇശത്തു തുഹ്റ നിസ്വാന് മദ്റസ മുഹമ്മദിയാര് ഫസ്റ്റ് സ്ട്രീറ്റ്-തിരുപ്പൂര്‍, അല്‍ അമീന് മദ്റസ എം.ജി.ആര്.കോളനി-തിരുപ്പൂര്‍, ദീനുല്‍ ഇസ്ലാം മദ്റസ ഹൗസിംഗ് യൂനിറ്റ്-തിരുപ്പൂര്‍ എന്നീ മദ്റസകളാണ് പുതുതായി അംഗീകരിച്ച മദ്റസകള്‍
കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് യോഗം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്, പ്രൊഫ. എ കെ.അബ്ദുല്‍ ഹമീദ്, പി.കെ.അബൂബക്കര്‍ മുസ്ലിയാര് തളിപ്പറമ്പ്, പ്രൊഫ. കെ എം എ റഹീം, സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി, അബൂഹനീഫല്‍ ഫൈസി തെന്നല, വി എം. കോയമാസ്റ്റര്‍, എന്‍ അലി അബ്ദുല്ല, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, എം എം ഹനീഫ മൗലവി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, പി സി ഇബ്രാഹിം മാസ്റ്റര്‍, മുഹമ്മദലി മാസ്റ്റര്‍ പടിഞ്ഞാറത്തറ, എന്‍.എ.അബ്ദുര്‍റഹ്മാന്‍ മദനി ജപ്പു, പി അലവി ഫൈസി കൊടശ്ശേരി, കെ എ മഹ്മൂദ് മുസ്ലിയാര് കൊടക്, കെ കെ.അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര് ആലുവ, കെ പി കമാലുദ്ദീന് മുസ്ലിയാര്, പി എസ് കെ മൊയ്തു ബാഖവി മാടവന, എന്‍ പി മുഹമ്മദ് ദാരിമി, കെ കെ മുഹമ്മദ് കുട്ടി മുസ്ലിയാര്, സീഫോര്‍ത്ത് അബ്ദുറഹ്മാന് ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു.