National
ഇറാഖിലുള്ള ഇന്ത്യക്കാര്‍ മടങ്ങണമെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി:ഇറാഖിലുള്ള ഇന്ത്യക്കാര്‍ സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യയിലേക്ക് മടങ്ങണമെന്ന് വിദേശകാര്യമന്ത്രാലയം.യാത്രാരേഖകള്‍ ഇല്ലാതെ ഇറാഖില്‍ തങ്ങുന്നവര്‍ എംബസിയുമായി ബന്ധപ്പെടണം.ഇതിനായി 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍ തുടങ്ങി.ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 00964770444899.താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങുന്നവര്‍ സുരക്ഷ ഉറപ്പാക്കണം.ഇന്ത്യയില്‍ നിന്ന് ഇറാഖിലേക്ക് പോകരുതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.ഇറാഖില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
---- facebook comment plugin here -----