Connect with us

National

വയലില്‍ മൂത്രമൊഴിച്ചതിന് അഞ്ച് വയസ്സുകാരന്റെ ജനനേന്ദ്രിയം മുറിച്ചു

Published

|

Last Updated

പ്രതാപ്ഗഢ്: വയലില്‍ മൂത്രമൊഴിച്ചതിന് ഭൂവുടമ അഞ്ച് വയസ്സുകാരന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി. ഉത്തര്‍ പ്രദേശില്‍ പ്രതാപ്ഗഢ് ജില്ലയിലെ കൊറാലി ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഇഷ്ടികക്കളത്തില്‍ ജോലിക്കാരനായ ഷിഷ്‌റാമിന്റെ മകന്‍ റിതേഷിനാണ് മൃഗീയമായ ഈ “ശിക്ഷ” അനുഭവിക്കേണ്ടി വന്നത്. ഭൂവുടമ കുട്ടിയെ പൊതിരെ തല്ലുകയും ചെയ്തു.
കലശലായ രക്ത സ്രാവത്തെ തുടര്‍ന്ന് കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. അലഹബാദിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ് റിതീഷ്. ഭൂവുടമയായ ദുര്‍ഗേഷ് മൗര്യക്കും അയാളുടെ മകനും എതിരെ കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഭൂവുടമയും മകനും ഒളിവിലാണ്.

Latest