Connect with us

Kozhikode

സര്‍ക്കാര്‍ ഏജന്‍സികള്‍ കുട്ടികളില്‍ ഏല്‍പ്പിച്ചത് കടുത്ത മാനസികാഘാതം: എസ് എം എ

Published

|

Last Updated

കോഴിക്കോട്: കേരളത്തിലെ വിവിധ അനാഥാലയങ്ങളിലേക്ക് പ്രവേശനത്തിന് വന്ന കുട്ടികളെ മനുഷ്യക്കടത്ത് ആരോപിച്ച് പെരുവഴിയിലാക്കിയും രക്ഷിതാക്കളെ ജയിലിലടക്കുകയും ചെയ്ത വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ കുട്ടികളോട് ക്രൂരതയാണ് ചെയ്തതെന്നും സംഭവം കുട്ടികളില്‍ ഏല്‍പ്പിച്ചത് കടുത്ത മാനസിക ആഘാതമാണെന്നും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന ലീഗല്‍ ഫോറം അഭിപ്രായപ്പെട്ടു. പാലക്കാട്ട് മണിക്കൂറുകളോളം ഭക്ഷണം പോലും കൊടുക്കാതെ കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയും അതിന് കൂട്ടുനിന്നവരെ താക്കീത് ചെയ്യുകയുമാണ് നീതിയാഗ്രഹിക്കുന്ന ഭരണകൂടം ചെയ്യേണ്ടത്. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളെ കരിവാരിത്തേക്കാനുള്ള ശ്രമം പൊറുപ്പിച്ചുകൂടാ.
കേരളത്തിലെ അനാഥാലയങ്ങളിലെ ഗുണപരമായ പഠനാന്തരീക്ഷവും പ്രവര്‍ത്തനക്ഷമതയും കണക്കിലെടുത്താണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി കുട്ടികള്‍ താമസിച്ചു പഠിക്കുന്നതിനായി കേരളത്തിലേക്ക് വരുന്നത്. അനാഥ സംരക്ഷണത്തിനായി ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ കുട്ടികള്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്നതു കാണുമ്പോള്‍ അവരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ട്. അനാഥ സേവനം അത്യന്തം പുണ്യകരമായി കണ്ട് സേവനം ചെയ്യുന്ന യതീംഖാനകളെ സംശയത്തിന്റെ കരിനിഴലിലേക്ക് തള്ളിവിടുന്നത് ആപത്കരമാണ്. മഹത്തായ ഒരു വലിയ സാമൂഹ്യ മേഖലയെ ഇല്ലാതാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗവുമാണ്. കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, അഡ്വ. പി യു അലി, അഡ്വ. ടി കെ ഹസ്സന്‍, പ്രൊഫ. കെ എം എ റഹീം, ഇ യഅ്ഖൂബ് ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest