Connect with us

Gulf

വിദ്യാലയങ്ങള്‍ ഫീസ് വര്‍ധിപ്പിച്ചു

Published

|

Last Updated

ദുബൈ: ദുബൈയിലെ വിദ്യാലയങ്ങള്‍ ഫീസ് വര്‍ധിപ്പിച്ചു. നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (കെ എച്ച് ഡി എ) അനുമതിയോടെയാണിത്.
പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ വിദ്യാലയങ്ങള്‍ക്ക് അനുമതി ഉണ്ടായിരിക്കുമെന്ന് കെ എച്ച് ഡി എ വ്യക്തമാക്കിയിരുന്നു. 2014-15ല്‍ കുറഞ്ഞത് 1.74 ശതമാനം ഫീസ് വര്‍ധിപ്പിക്കാനാണ് അനുമതി. മികച്ച സ്‌കൂളുകള്‍ക്ക് 3.48 ശതമാനവും “നല്ല” സ്‌കൂളുകള്‍ക്ക് 2.61 ശതമാനവും വര്‍ധിപ്പിക്കാം. കഴിഞ്ഞ വര്‍ഷം ഫീസ് വര്‍ധിപ്പിച്ചില്ലെന്നും പ്രവര്‍ത്തനച്ചെലവ് താങ്ങാനാവില്ലെന്നും വിദ്യാലയ മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ ശമ്പളത്തിനാണ് കൂടുതല്‍ തുക ചെലവാകുന്നത്. ജീവിതച്ചെലവ് കൂടുന്നതിനാല്‍ ശമ്പളം വര്‍ധിപ്പിക്കാതെ പറ്റില്ല.
അതേസമയം, രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം ഫീസ് വര്‍ധന താങ്ങാനാകുന്നില്ല. ജീവിതച്ചെലവ് വര്‍ധിച്ചതിന് ആനുപാതികമായി വരുമാനം കൂടിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Latest