Connect with us

Kasargod

നിറംമങ്ങിയ ഹാട്രിക് വിജയം

Published

|

Last Updated

കാസര്‍കോട്: ഫലം മാറിമറിഞ്ഞ ഉദ്വേഗജനകമായ നിമിഷങ്ങള്‍ക്കൊടുവില്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കരുണാകരന്‍(സി പി എം) 6,921 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ആകെ പോള്‍ ചെയ്ത 9,73,592 വോട്ടില്‍ 3,84,964 വോട്ടാണ് പി കരുണാകരന് ലഭിച്ചത്. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസ്സിലെ ടി സിദ്ദിഖ് 3,78,043 വോട്ട് നേടി. കെ സുരേന്ദ്രന്‍(ബി ജെ പി) 1,72,826 വോട്ട് നേടി. മത്സരിച്ച മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍, സ്ഥാനാര്‍ഥി, പാര്‍ട്ടി, വോട്ട് ക്രമത്തില്‍. അബ്ദുസലാം എന്‍ യു-(എസ് ഡി പി ഐ) -9,713, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍(ആം ആദ്മി പാര്‍ട്ടി) 4,996, മനോഹരന്‍ കെ (സ്വതന്ത്രന്‍)-4,194, ബശീര്‍ ആലടി, ബി എസ് പി-3,104, കെ കെ അശോകന്‍(സ്വതന്ത്രന്‍)-3,057, ഗോത്രമൂപ്പന്‍ നെല്ലിക്കാടന്‍ കണ്ണന്‍(സ്വതന്ത്രന്‍)-2,655, പി കെരാമന്‍(സ്വതന്ത്രന്‍)-1,222, കരുണാകരന്‍ പയങ്ങപ്പാടന്‍ (സ്വതന്ത്രന്‍)-1,002, അബൂബക്കര്‍ സിദ്ദിഖ്(സ്വതന്ത്രന്‍)-880, കരുണാകരന്‍ കളിപുരയില്‍(സ്വതന്ത്രന്‍)-824, അബ്ബാസ് മുതലപ്പാറ (എ ഐ ടി സി)-632. ഇത്തവണ ഉള്‍പ്പെടുത്തിയ ഇവരിലാരുമല്ല(നോട്ട) എന്ന കോളത്തില്‍ 6,103 പേര്‍ വോട്ട് ചെയ്തു.
രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണല്‍ ഉച്ചയ്ക്ക് ഒരു മണിയോടെ പൂര്‍ത്തിയായി. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 133-ാം ബൂത്തിലെ രണ്ട് വോട്ടിംഗ് യന്ത്രത്തില്‍ ഒരെണ്ണം തകരാറായതിനാല്‍ എണ്ണാന്‍ സാധിച്ചില്ല. ഈ ബൂത്തിലെ മറ്റൊരു വോട്ടിംഗ് യന്ത്രത്തില്‍ 96 വോട്ടുകള്‍ രേഖപ്പെടുത്തിയിരുന്നു. 822 വോട്ടുകളാണ് തകരാറായ വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയിരുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് വിജയിയെ പ്രഖ്യാപിച്ചത്.

Latest